പരിയാരം: എ.ബി.വി.പി.പ്രവർത്തകൻ കെ.വി.ശ്യാം പ്രസാദിന്റെ കൊലപാതകത്തെക്കുറിച്ച് കേന്ദ്ര ഏജൻസികളെക്കൊണ്ട് അന്വേഷണം നടത്തണമെന്ന് ബി.ജെ.പി.സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ. പരിയാരം മെഡിക്കൽ കോളേജിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ശോഭ സുരേന്ദ്രൻ.
ആഭ്യന്തര വകുപ്പും പോലീസും തീവ്രവാദികൾക്കും സി.പി.എം ഗുണ്ടകൾക്കും സഹായമൊരുക്കന്ന പ്രവർത്തനം മാത്രമാണ് ചെയ്യുന്നത്. ജനാധിപത്യ രീതിയിൽ പ്രവർത്തിക്കാനുള്ള പൗരന്റെ അവകാശത്തെ നിഷേധിക്കുകയാണ് കേരള സർക്കാരിന്റെ രീതി. ഈ പോലീസിൽ നിന്നും ഒരിക്കലും നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: