ന്യൂദൽഹി: ‘ഞാൻ സാധാരണക്കാരനാണ്, പ്രോട്ടോക്കോൾ അറിയില്ല. കൈ കൊടുക്കാനും ഇടത്തും വലത്തും നോക്കാനും പഠിപ്പിക്കുകയും പഠിക്കുകയും ചെയ്തിരുന്നെങ്കിൽ , ചിലരെപ്പോലെ ഞാനും അതൊക്കെ ചെയ്തേനെ, ‘ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവിനെ ആലിംഗനം ചെയ്തതിന് കോൺഗ്രസ് നടത്തിയ വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു. പ്രധാനമന്ത്രിയുടേത് ആലിംഗന നയമാണെന്നായിരുന്നു വിമർശനം.
ഞാൻ പ്രധാനമന്ത്രിയായപ്പോൾ ചിലർ പറഞ്ഞു എനിക്ക് ഗുജറാത്തിനപ്പുറം അറിയില്ലെന്ന്. ഞാൻ വിദേശനയമെങ്ങനെ രൂപീകരിക്കുന്നുവെന്നാണ് ചിലർ ചോദിച്ചത്. കെട്ടിപ്പിടിക്കുന്ന തുറന്ന മനസും സമീപനവും ലോകനേതാക്കൾക്ക് ഇഷ്ടമാണ്. ലോകനേതാക്കൾക്കൊപ്പം നിൽക്കുമ്പോൾ നരേന്ദ്ര മോദിയാണെന്നല്ല എനിക്ക് തോന്നുന്നത്, ഞാൻ 125 കോടി ജനതയാണെന്നാണ് അനുഭവപ്പെടുന്നത്, മോദി വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: