ശവക്കുഴിയിലായവര്‍ വെന്റിലേറ്ററിലായവരെക്കുറിച്ച് പറയേണ്ട: മാണി

Saturday 20 January 2018 6:27 pm IST

കോട്ടയം: ശവക്കുഴിയിലായ പാര്‍ട്ടികള്‍ വെന്റിലേറ്ററിലായ പാര്‍ട്ടിയെക്കുറിച്ച് പറഞ്ഞിട്ട് കാര്യമില്ലെന്ന് കെ.എം. മാണി. കേരള കോണ്‍ഗ്രസ് യുഡിഎഫിലേക്കില്ലെന്നും മാണി പറഞ്ഞു. പാലായില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

സിപിഐ ശവക്കുഴിയില്‍ കിടക്കുന്ന പാര്‍ട്ടിയാണ്. ഒറ്റയ്ക്ക് മത്സരിച്ചാല്‍ ഒരു സീറ്റിലും ജയിക്കാനുള്ള ശേഷി അവര്‍ക്കില്ല. സിപിഐയുടെ സ്ഥാനം പോകുമെന്ന പേടികൊണ്ടാണ് കാനം കേരള കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നത്. ഒട്ടേറെ മഹാരഥന്മാര്‍ അലങ്കരിച്ച പദവിയിലിരുന്ന് കാനം സിപിഐയുടെ ശോഭ കെടുത്തുകയാണ്.

കേരള കോണ്‍ഗ്രസിനെ യുഡിഎഫിലേക്ക് വിളിച്ച കോണ്‍ഗ്രസ് നേതാക്കളുടെ ക്ഷണത്തിന് നന്ദിയുണ്ട്. യുഡിഎഫിലേക്ക് പോകാന്‍ ആലോചനയില്ല. മുന്നണി പ്രവേശനത്തിന് അപേക്ഷയുമായി ആരുടെ മുന്നിലും പോയിട്ടില്ലെന്നും കേരളാ കോണ്‍ഗ്രസിന്റെ നയരേഖയെ പിന്തുണക്കുന്നവരുമായി സഹകരിക്കുമെന്നും മാണി പറഞ്ഞു. എല്ലാ മുന്നണികളോടും സമദൂരമാണെന്നും മാണി പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.