അവാര്‍ഡ് ദാനം ഇന്ന്

Sunday 21 January 2018 2:00 am IST

 

തിരുവനന്തപുരം: അനന്തപുരി ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിലിം അവാര്‍ഡ് ദാനവും പ്രതിഭകളെ ആദരിക്കലും ഇന്ന് വൈകിട്ട് 3ന് പ്രസ്‌ക്ലബ്ബില്‍ നടക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. വി.എസ്. ശിവകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ഒ. രാജഗോപാല്‍ എംഎല്‍എ, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, ബാലു കിരിയത്ത്, വഞ്ചിയൂര്‍ പ്രവീണ്‍കുമാര്‍, സുവചന്‍, എ. ചന്ദ്രശേഖര്‍, ഫിര്‍ദൗസ് കായല്‍പ്പുറം, ദിനേശ് പണിക്കര്‍, ആര്യ, ഹാജ, ഗിരീശന്‍ ചാക്ക, ഷീബ സുരേഷ് എന്നിവര്‍ സംസാരിക്കും. എഴുത്തുകാരനും സംഗീതജ്ഞനുമായ പ്രൊഫ. കടയ്ക്കോട് വിശ്വംഭരന്‍, സംഗീതസംവിധായകന്‍ പൊന്‍കുന്നം ജോസ്, മുന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുരേന്ദ്രന്‍, ഡോ ഗീത ഷാനവാസ് എന്നിവരെയും മികച്ച സാമൂഹ്യ പ്രവര്‍ത്തനത്തിന് സത്കര്‍മ ചാരിറ്റബിള്‍ സൊസൈറ്റിയെയും ചടങ്ങില്‍ ആദരിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.