കണ്ണൂര്‍ കൊലപാതകം: സിപിഎം-ജിഹാദി ബന്ധം പുറത്ത്

Saturday 20 January 2018 11:33 pm IST

കോട്ടയം: കണ്ണൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്യാംപ്രസാദിന്റെ കൊലപാതകത്തിലൂടെ സിപിഎം- ജിഹാദി ബന്ധം മറനീക്കിയതായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. ഒബിസി മോര്‍ച്ച സംസ്ഥാനസമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

സിപിഎം സ്വാധീന മേഖലകളില്‍ എസ്ഡിപിഐയും പോപ്പുലര്‍ ഫ്രണ്ടും വളര്‍ച്ച പ്രാപിക്കുന്നത് സിപിഎമ്മിന്റെ പിന്തുണയോടെയാണ്. സംഘപരിവാര്‍ വിരോധത്തിന്റെ പേരിലാണ് സിപിഎം ഇവരുമായി കൈകോര്‍ക്കുന്നത്. ആര്‍എസ്എസ്- എസ്ഡിപിഐ സംഘര്‍ഷം സൃഷ്ടിച്ച് അതിലൂടെ രാഷ്ട്രീയ മുതലെടുപ്പിനാണ് നേതൃത്വം ശ്രമിക്കുന്നത്. കോണ്‍ഗ്രസിന്റെ നിലപാടും ദേശവിരുദ്ധ സംഘടനകള്‍ക്ക് അനുകൂലമാണ്. 

സുപ്രീംകോടതി ഉത്തരവ് പ്രകാരമാണ് കേന്ദ്രം ഹജ്ജ് സബ്‌സിഡി റദ്ദാക്കിയത്. ഇതിനെ മുസ്ലിം മതനേതാക്കള്‍ പോലും സ്വാഗതം ചെയ്തിട്ടുണ്ട്. എതിര്‍പ്പുയര്‍ന്നത് കേരളത്തില്‍ മാത്രമാണ്. ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള കേന്ദ്ര നീക്കമായി കോണ്‍ഗ്രസും സിപിഎമ്മും പ്രചരിപ്പിക്കാന്‍ ശ്രമിച്ചു. കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് കേന്ദ്ര നിലപാടിനെ സ്വാഗതം ചെയ്തു. ഇതിനു വിരുദ്ധമായുള്ള കെപിസിസി പ്രസിഡന്റ് എം.എം. ഹസന്റെ പ്രസ്താവന ആര്‍ക്കുവേണ്ടിയാണെന്ന് വ്യക്തമാക്കണം. 

ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പുഞ്ചക്കരി സുരേന്ദ്രന്‍ അധ്യക്ഷനായി. സംസ്ഥാന ജനറല്‍സെക്രട്ടറി അജയ് നെല്ലിക്കോട്, സെക്രട്ടറി ടി.ആര്‍. നരേന്ദ്രന്‍, വൈസ് പ്രസിഡന്റ് ശരണ്യ സുരേഷ്, ട്രഷറര്‍ ആര്‍. സുധാകരന്‍, ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി, ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് മണിലാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.