തിരുവനന്തപുരം: ആനയറ ഈശ വിശ്വവിദ്യാലയത്തില്‍ കവടിയാര്‍ ലയണ്‍സ് ക്ലബ്, കിംസ് ആശുപത്രി, ഈശ വിശ്വപ്രജ്ഞാനട്രസ്റ്റ് എന്നിവയുടെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ ക്യാമ്പ് നടന്നു. അപൂര്‍ണമായ ഔപചാരിക അനൗപചാരിക വിദ്യാഭ്യാസത്തിലൂടെ മനുഷ്യന് ആര്‍ജിക്കുന്ന ഭാഗികമായ അറിവിന്റെ അനന്തരഫലമാണ് ഇന്നു കാണുന്ന രോഗങ്ങള്‍ക്കും അശാന്തിക്കും കാരണമെന്ന് ക്യാമ്പില്‍ പങ്കെടുത്ത സ്വാമി ഈശ പറഞ്ഞു. പരിഹരിക്കാന്‍ വസ്ത്ര, ദേഹ, ആഹാര, ചിന്താശുദ്ധി അനിവാര്യമാണെന്നും സ്വാമി ഈശ വ്യക്തമാക്കി. മുഖ്യ അതിഥിയായി ലയണ്‍സ് ക്ലബിന്റെ ജോണ്‍ സി. കൊട്ടറ, ഡിസ്ട്രിക്ട് കോ-ഓര്‍ഡിനേറ്റര്‍ എം.എ. വഹാബ്, സംയോജകന്‍ കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുത്തു. ഇരുനൂറോളംപേര്‍ പങ്കെടുത്ത ക്യാമ്പില്‍ ലിവര്‍ ടെസ്റ്റും ഔഷധവിതരണവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: