തിരുവനന്തപുരം: നേതാജി സുഭാഷ് ചന്ദ്രബോസ് പ്രതിമയുടെ നിറം മാറ്റിയ വിഷയം ചര്‍ച്ചചെയ്യാന്‍ മേയറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ഐലന്റ് പരിപാലിക്കുന്നത് റോഡ് ഫണ്ട് ബോര്‍ഡാണെങ്കിലും പ്രതിമ പരിപാലിക്കാന്‍ റോഡ് ഫണ്ട് ബോര്‍ഡിനും റ്റിആര്ഡിഎല്ലിനും കഴിയില്ലെന്ന അഭിപ്രായം ഉയര്‍ന്നു. തുടര്‍ന്ന് പ്രതിമ പരിപാലിക്കുന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ടൗണ്‍ പ്ലാന്റിംഗ് സ്റ്റാന്റിംഗ് കമ്മറ്റിയെയും കോര്പ്പറേഷന് എഞ്ചിനീയറെയും ചുമതലപ്പെടുത്തി. പ്രതിമയുടെ യഥാര്‍ഥ നിറം തിരികെ കൊടുക്കുന്നതിനായി നിര്‍മിച്ച ശില്‍പ്പി കാനായി കുഞ്ഞിരാമന്റെ സഹായം തേടും. നിറം മാറ്റുന്നതിന് ചെലവാകുന്നതുക പ്രവൃത്തി നടത്തിയ ആള്‍ക്കാരില്‍ നിന്ന് ഈടാക്കും. പ്രതിമയുടെ നിറം മാറ്റിയ ആള്‍ക്കാര്‍ക്കെതിരെ നിയമാനുസൃത നടപടി സ്വീകരിക്കുന്നതിന് മ്യൂസിയം സിഐക്ക് കത്ത് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: