വഴിവിളക്കിന് പണം അടച്ചിട്ടും ജനം ഇരുട്ടത്ത്

Sunday 21 January 2018 2:35 am IST


എടത്വാ: വഴിവിളക്ക് സ്ഥാപിക്കാന്‍ പഞ്ചായത്ത് ഭരണസമതി പണം അടച്ചിട്ടും ജനം ഇരുട്ടത്ത്. വൈദ്യുതി വിളക്ക് സ്ഥാപിക്കാന്‍ സപ്ലേ ലൈന്‍ ഇല്ലെന്ന് സ്ഥിരം പല്ലവിയുമായി എടത്വാ വൈദ്യുതി ഓഫീസ്.
  2017-18 സാമ്പത്തിക വര്‍ഷത്തില്‍പ്പെടുത്തി തലവടി ഗ്രാമപഞ്ചായത്താണ് എടത്വാ വൈദ്യുതി ഓഫീസില്‍ പണം അടച്ചത്.
  പഞ്ചായത്തിന്റെ വിവിധ വാര്‍ഡുകളില്‍ വഴിവിളക്കിന്റ അഭാവം പരിഹരിക്കാന്‍ ലക്ഷങ്ങള്‍ വൈദ്യുതി ഓഫീസില്‍ കെട്ടിവെച്ചിരുന്നു. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ടരമാസം അവശേഷിക്കേ വഴിവിളക്ക് സ്ഥാപിക്കാനുള്ള നടപടി വൈദ്യുതി ഓഫീസ് മറന്നതോടെ പഞ്ചായത്ത് പ്രസിഡന്റ് ജനൂപ് പുഷ്പാകരന്‍ ജീവനക്കാരുമായി ബന്ധപ്പെട്ടു.
  വഴിവിളക്ക് സ്ഥാപിക്കാന്‍ സപ്ലേ ലൈന്റെ അഭാവമാണ് കാലതാമസം നേരിടുന്നതെന്ന് ജീവനക്കാര്‍ പ്രസിഡന്റിനെ അറിയിച്ചു.
  സപ്ലേ ലൈന്‍ എന്നുവരുമെന്നോ, എപ്പോള്‍ വഴിവിളക്ക് സ്ഥാപിക്കുമെന്നോ വൈദ്യുതി ഓഫീസില്‍ നിന്ന് യാതൊരു അറിയിപ്പുമില്ല. സാമ്പത്തിക വര്‍ഷം തീരുന്നതിന് മുന്‍പ് വഴിവിളക്ക് സ്ഥാപിച്ചില്ലെങ്കില്‍ പഞ്ചായത്തിലെ ഓഡിറ്റിന് പോലും തടസ്സമാകുമെന്ന് ഭരണസമതി കുറ്റപ്പെടുത്തുന്നു. വര്‍ഷങ്ങളായി ഇതേഅവസ്ഥ തുടരുന്ന പഞ്ചായത്തില്‍ വഴിവിളക്കിന്റെ അഭാവം ജനങ്ങളെ ദുരിതത്തിലാക്കുന്നു.


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.