ഹരിയാനയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചാല്‍ വധശിക്ഷ

Saturday 20 January 2018 7:53 pm IST

ചണ്ഢിഗഡ്: പന്ത്രണ്ട് വയസോ അതിനു താഴെയോ ഉള്ള പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തുന്ന കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കാന്‍ ഹരിയാന സര്‍ക്കാര്‍ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍. സ്ത്രീകള്‍ക്കെതിരായ അതിക്രമകേസുകളില്‍ ഇരകള്‍ക്ക് നീതികിട്ടാനും നടപടികള്‍ വേഗത്തിലാക്കാനും കൂടുതല്‍ അതിവേഗകോടതികള്‍ തുടങ്ങാന്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം അറിയിച്ചു. 

മാധ്യമങ്ങള്‍ മാനഭംഗക്കേസുകള്‍ക്ക് അമിതപ്രാധാന്യം നല്‍കുകയാണ്. 25 ശതമാനം വ്യാജ മാനഭംഗക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഹരിയാനയില്‍ നടന്ന മാനഭംഗക്കേസുകളില്‍ 75 ശതമാനം പ്രതികളും ഇരകളുടെ ബന്ധുക്കളാണ്. പോലീസ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതോടൊപ്പം സമൂഹവും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് അദ്ദേഹം പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.