മധ്യപ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 9 ഇടത്ത് ജയം

Saturday 20 January 2018 8:01 pm IST

ഭോപ്പാല്‍:  മധ്യപ്രദേശിലെ 19 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയും കോണ്‍ഗ്രസും ഒന്‍പതു സ്ഥാപനങ്ങള്‍ വീതം നേടി. ഒരെണ്ണം സ്വതന്ത്രര്‍ക്കാണ്. ആറു നഗരപാലികകളില്‍ ബിജെപി രണ്ടെണ്ണം നേടി. കോണ്‍ഗ്രസ് നാലെണ്ണം നിലനിര്‍ത്തി.

13  നഗരപാലികാ പരിഷത്തുകളില്‍ ഏഴെണ്ണം ബിജെപിക്കാണ്. അഞ്ചെണ്ണം കോണ്‍ഗ്രസിനും ഒരെണ്ണം സ്വതന്ത്രനും ലഭിച്ചു. കോണ്‍ഗ്രസിന്റെ കൈയിലായിരുന്ന, ദ്വിഗ്‌വിജയ് സിങ്ങിന്റെ നാടായ രഘോഘട്ട് പിടിച്ചെടുക്കാന്‍ ബിജെപി ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കോണ്‍ഗ്രസ് നിലനിറുത്തി. 

കുക്ഷി, ദഹി, പീതംപൂര്‍, രാജ്പൂര്‍, ഓംകാരേശ്വേര്‍ സീറ്റുകള്‍ ബിജെപി പിടിച്ചെടുത്തു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.