മാലിന്യം നിക്ഷേപിച്ച സംഘത്തെ പിടികൂടി

Saturday 20 January 2018 8:34 pm IST
മാലിന്യം നിക്ഷേപിച്ച സംഘത്തെ പിടികൂടി അടിമാലി: മുന്നറിയിപ്പ് ബോര്‍ഡിന് താഴെ മാലിന്യം നിക്ഷേപിച്ച് കടന്ന വിനോദയാത്രാ സംഘത്തെ പിടികൂടി. എറണാകുളത്ത് നിന്ന് മൂന്നാര്‍ സന്ദര്‍ശിക്കാന്‍ വന്ന വിനോദയാത്ര സംഘമാണ് കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ വാളറക്കുത്ത് വെളളച്ചാട്ടത്തിനോട് അടുത്ത് മാലിന്യം നിക്ഷേപിച്ചശേഷം കടന്ന് കളഞ്ഞത്. ഭക്ഷണാവശിഷ്ടങ്ങളും മറ്റും കവറില്‍ ഇവിടെ സ്ഥാപിച്ചിരുന്ന മുന്നറിയിപ്പ് ബോര്‍ഡിന് താഴെ തന്നെ നിക്ഷേപിച്ചാണ് സംഘം പോയത്. വിവരമറിഞ്ഞ പഞ്ചായത്ത് അധികൃതര്‍ ട്രാഫിക് പോലീസിന്റെ സഹായത്തോടെ വാഹനം പിടികൂടുകയും 2500 രൂപ പിഴയിടാക്കുകയും ഇതേ വാഹനത്തില്‍ തന്നെ മാലിന്യം കയറ്റി വിടുകയും ചെയ്തു. അല്‍ബേഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്നോജി കളമശ്ശേരിയിലെ വിദ്യര്‍ത്ഥികളായിരുന്നു വാഹനത്തില്‍. വാഹനത്തില്‍ ഉണ്ടായിരുന്ന കാറ്ററിങ് ടീം ആണ് ഇവ വഴിയില്‍ നിക്ഷേപിച്ചത്. അടിമാലി പഞ്ചായത്ത് പ്രസിഡന്റ് സ്മിത മുനി സ്വാമി, സെക്രട്ടറി കെ.എന്‍ സഹജന്‍, ട്രാഫിക് എസ്.ഐ എം.എം.മുസ്തഫ, മെമ്പര്‍ ഇ.പി ജോര്‍ജ്, ഗ്രീന്‍ അടിമാലി കോര്‍ഡിനേറ്റര്‍ സഹീര്‍ എന്നിവര്‍ ചേര്‍ന്നാണ് വിനോദ യാത്രാ സംഘത്തെ പിടികൂടിയത്. കുട്ടികള്‍ക്ക് മാലിന്യ നിക്ഷേപത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ചും ഡിസ്പോസിബിള്‍സ് ഉപയോഗിക്കുന്നതിലെ അപകടങ്ങള്‍ സംബ ന്ധിച്ചുളള ലഘു ലേഖയും നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.