പൊടിശല്യത്തില്‍ വലഞ്ഞ് പൂഞ്ചിറ നിവാസികള്‍

Saturday 20 January 2018 8:35 pm IST
പൊടിശല്യത്തില്‍ വലഞ്ഞ് പൂഞ്ചിറ നിവാസികള്‍ കാഞ്ഞാര്‍: കൂവപ്പളളി വഴി ഇലവീഴാപൂഞ്ചിറക്കുള്ള റോഡ് നിര്‍മ്മാണം ഇഴയുന്നതിനാല്‍ പൊടിശല്യത്തില്‍ പൊറുതിമുട്ടുകയാണ് നാട്ടുകാര്‍. ചക്കിക്കാവ്, പൂഞ്ചിറ ഭാഗങ്ങളില്‍ റോഡ് പണി ഇഴഞ്ഞാണ് നടക്കുന്നത്. മുടങ്ങിക്കിടന്ന ജോലികള്‍ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് പുനരാരംഭിച്ചത്. ഇലവീഴാപൂഞ്ചിറ ടൂറിസത്തിന് ഏറെ ഗുണകരമാകുന്ന റോഡ് നിര്‍മ്മാണമാണ് നാട്ടുകാരെ വലച്ച് ഇഴഞ്ഞ് നീങ്ങുന്നത്. മണ്ണും മെറ്റലും ഇളക്കിയിട്ടിരിക്കുന്നതിനാല്‍ വേനല്‍ കാറ്റത്ത് പൊടി കൊണ്ട് പ്രദേശമാകെ നിറയുന്നു. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. വാഹന ഗതാഗതം ദുഷ്‌കരമായ പാതയില്‍ പൊടിശല്യവും രൂക്ഷമായത് പ്രദേശത്തുള്ളവരെ വലിയ തോതിലാണ് ദുരിതത്തിലാഴ്ത്തിയത്. ഉയര്‍ന്ന പ്രദേശായ ചക്കിക്കാവിലും ,പൂഞ്ചിറയിലും ശക്തമായ വേനല്‍ കാറ്റ് വീശുന്നുണ്ട്. ഇത് മൂലം പൊടിപടലങ്ങള്‍ പ്രദേശത്താകെ വ്യാപിക്കുന്നു. റോഡ് പണി വേഗം പൂര്‍ത്തിയാക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് ഇതുവരെ പരിഹാരമായില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.