ജന്മഭൂമി വാര്‍ത്ത ഫലം കണ്ടു മുരിക്കാശേരി-ചിന്നാര്‍ റോഡിന് ശാപമോക്ഷം
Saturday 20 January 2018 8:36 pm IST
ജന്മഭൂമി വാര്‍ത്ത ഫലം കണ്ടു
മുരിക്കാശേരി-ചിന്നാര്‍ റോഡിന് ശാപമോക്ഷം
കെട്ടപ്പന: എന്ന് നന്നാവും ഈ റോഡ്. മുരിക്കാശേരി നിവാസികളുടെ ദീര്‍ഘനാളത്തെ ചോദ്യമായിരുന്നു ഇത്.
വര്‍ഷങ്ങള്‍ ഏറെയായി ഇതു പൊട്ടിപ്പൊളിഞ്ഞ് ഗതാഗത യോഗ്യമല്ലാതായി തീര്‍ന്നിട്ട്. റോഡിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് പൊതുമരാമത്ത് വകുപ്പ് റോഡിന്റെ അറ്റകുറ്റപണികള്‍ നടത്തി സഞ്ചാരയോഗ്യമാക്കിയത്.
കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ ഉള്‍പ്പെടെ ഇരുപതില്പരം ബസുകള്‍ ഇതുവഴി സര്‍വീസ് നടത്തുന്നുണ്ട്. വാത്തിക്കുടി- കൊന്നത്തടി ഗ്രാമപഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്.
ചിന്നാറിലേക്ക് കുത്തനെയുള്ള ഇറക്കമായതിനാല്‍ ശരിയായ രീതിയില്‍ ഓട നിര്‍മ്മിക്കാത്തത് മൂലം മഴവെള്ളം കുത്തിയൊലിച്ച് റോഡിന്റെ ഇരുവശവും ഇടിഞ്ഞ് അപകടകരമായ കുഴികള്‍ രൂപപ്പെട്ടിരുന്നു. ഇപ്പോള്‍ റോഡിന്റെ കുഴികള്‍ അടച്ച് ടാര്‍ ചെയ്യുക മാത്രമാണ് ചെയ്തിട്ടുള്ളത്. വശങ്ങളില് ഓട നിര്‍മ്മിക്കുന്ന നടപടികള്‍ ഒന്നും തന്നെയായിട്ടില്ല.