അമ്പലപ്പുഴ: അയല്‍വാസിയായ വീട്ടമ്മയെ പീഡിപ്പിച്ച സംഭവത്തില്‍ സിപിഐ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പോലീസ് കേസെടുത്തു. പുറക്കാട് പഞ്ചായത്ത് തോട്ടപ്പള്ളി നാലുചിറ പുതുവല്‍ വീട്ടില്‍ ഗിരീഷി (32)നെതിരെയാണ് അമ്പലപ്പുഴ പോലീസ് കേസെടുത്തത്. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ ഇയാള്‍ കുറേ കാലമായി വീട്ടമ്മയെ ശല്യപ്പെടുത്തിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ രാത്രിയാണ് പീഡനം നടന്നതെന്ന് പോലീസ് പറഞ്ഞു. സിപിഎം പ്രവര്‍ത്തകനായിരുന്ന ഇയാളുടെ സ്വഭാവ ദൂഷ്യത്തെ തുടര്‍ന്ന് നേരത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. തുടര്‍ന്നാണ് സിപിഐ യില്‍ ചേര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: