ഫ്‌ളക്സ് ബോര്‍ഡുകള്‍ അപകടത്തിനിടയാക്കുന്നു

Sunday 21 January 2018 2:00 am IST
തുരുത്തി-പുന്നമ്മൂട് ജങ്്ഷനില്‍ ആല്‍മരച്ചുവട്ടില്‍ സ്ഥാപിച്ചിരിക്കുന്ന ഫ്ളക്സ് ബോര്‍ഡുകള്‍ ദിശമറച്ച് അപകടങ്ങള്‍ വരുത്തുന്നതായി പരാതി. മുളയ്ക്കാംതുരുത്തി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ എംസി റോഡിലേക്ക് തിരിയുമ്പോള്‍ ഫ്ളക്സ് ബോര്‍ഡുകള്‍ മൂലം ഡ്രൈവര്‍മാരുടെ കാഴ്ചമറയുകയും അമിതവേഗതയില്‍ എംസി റോഡിലൂടെ വരുന്ന വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും അപകടം സംഭവിക്കുന്നതും പതിവാണ്.

 

ചങ്ങനാശ്ശേരി: തുരുത്തി-പുന്നമ്മൂട് ജങ്്ഷനില്‍ ആല്‍മരച്ചുവട്ടില്‍ സ്ഥാപിച്ചിരിക്കുന്ന ഫ്ളക്സ് ബോര്‍ഡുകള്‍ ദിശമറച്ച് അപകടങ്ങള്‍ വരുത്തുന്നതായി പരാതി. മുളയ്ക്കാംതുരുത്തി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ എംസി റോഡിലേക്ക് തിരിയുമ്പോള്‍ ഫ്ളക്സ് ബോര്‍ഡുകള്‍ മൂലം ഡ്രൈവര്‍മാരുടെ കാഴ്ചമറയുകയും അമിതവേഗതയില്‍ എംസി റോഡിലൂടെ വരുന്ന വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും അപകടം സംഭവിക്കുന്നതും പതിവാണ്. ആല്‍മരച്ചുവട്ടില്‍ ഓരോ ദിവസം ചെല്ലുംതോറും ഫ്ളക്സ് ബോര്‍ഡുകളുടെ എണ്ണം കൂടിക്കൂടി വരികയാണ്. ആല്‍മരച്ചുവട്ടിലെ റൗണ്ടാനയുടെ വലിപ്പം കുറച്ചും ഫ്ളക്സ് ബോര്‍ഡുകള്‍ നിരോധിച്ചും വാഹനയാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുവാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് എന്‍സിപി വാഴപ്പള്ളി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.