യാത്രക്കാര്‍ക്ക് ഭീഷണിയായി കേബിള്‍ റൗണ്ട് ബോക്സ്

Sunday 21 January 2018 2:00 am IST
വാഴൂര്‍ റോഡില്‍ റെയില്‍വേ ബൈപാസ് ജങ്ഷനു പടിഞ്ഞാറുവശം റോഡില്‍ നാളുകളായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടക്കുന്ന കേബിള്‍ റൗണ്ട് ബോക്സ് കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണിയാകുന്നു.

 

ചങ്ങനാശ്ശേരി: വാഴൂര്‍ റോഡില്‍ റെയില്‍വേ ബൈപാസ് ജങ്ഷനു പടിഞ്ഞാറുവശം റോഡില്‍ നാളുകളായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടക്കുന്ന കേബിള്‍ റൗണ്ട് ബോക്സ് കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണിയാകുന്നു. 

തടസ്സം മൂലം കാല്‍നടയാത്രക്കാര്‍ക്ക് ഫുട്പാത്തില്‍ നിന്നും റോഡിലേക്ക് കടന്നുമാത്രമേ മുന്‍പോട്ട് പോകുവാന്‍ സാധിക്കുന്നുള്ളൂ. ബൈപ്പാസ് റോഡില്‍ തെക്കുവശത്തുനിന്നും പടിഞ്ഞാറ് ടൗണിലേക്ക് തിരിയുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് ഈ കേബിള്‍ ബോക്സ് മൂലം കാഴ്ചമറയ്ക്കപ്പെടുന്നു. ഇത് പലപ്പോഴും അപകടങ്ങള്‍ ഉണ്ടാക്കുന്നു. 

നാലുവശത്തുനിന്നും വാഹനങ്ങള്‍ വന്ന് റോഡ് ബ്ലോക്ക് ഉണ്ടാകുന്ന ഈ സ്ഥലത്ത് കിടക്കുന്ന കേബിള്‍ റൗണ്ട് ബോക്സ് എത്രയും പെട്ടെന്ന് നീക്കം ചെയ്ത് കാല്‍നടയാത്രക്കാരുടെ ജീവന്‍ രക്ഷിക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനും വേണ്ട അടിയന്തിരനടപടികള്‍ അധികൃതര്‍ സ്വീകരിക്കണമെന്ന് ചങ്ങനാശ്ശേരി ബുള്ളറ്റ് ക്ലബ്ബ് യോഗം ആവശ്യപ്പെട്ടു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.