കാഞ്ഞിരപ്പള്ളി: ടൂറിസം വികസന രംഗത്ത് കാഞ്ഞിരപ്പള്ളിയുടെ സാദ്ധ്യതകള്‍ വിശദീകരിച്ച് കാഞ്ഞിരപ്പള്ളി കേന്ദ്രീകരിച്ച് മലയോര ജല വിനോദ ടൂറിസം സര്‍ക്യൂട്ട് ആവിഷ്കരിക്കണമെന്നാവശപ്പെട്ട് ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ കേന്ദ്ര ടൂറിസം ഐടി. വകുപ്പു മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന് നിവേദനം നല്കി.
ഹൈറേഞ്ചിന്റെ പ്രവേശന കവാടമായ കാഞ്ഞിരപ്പള്ളിയില്‍ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും, മണിമലയാറിന്റെ സാന്നിദ്ധ്യവും നല്കുന്ന സാധ്യതകള്‍ ഉപയോഗപ്പെടുത്തി ഒരു സംയുക്ത മലയോര ജല വിനോദസഞ്ചാരത്തിന്റെ സാധ്യതകളാണ് നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. സമീപ പഞ്ചായത്തുകളിലെ പ്രകൃതിരമണീയ കേന്ദ്രങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ആഭ്യന്തര ടൂറിസം സര്‍ക്യൂട്ടും ആവിഷ്കരിച്ച് ബൃഹത്തായ കേന്ദ്ര ടൂറിസം പദ്ധതി നടപ്പിലാക്കണമെന്നും നിവേദനത്തിലുണ്ട്. ഇത് സംബന്ധമായ സാധ്യത പഠനം നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: