ടൗരംഗ (ന്യൂസിലന്‍ഡ്) : ഇന്ത്യന്‍ ഹോക്കി ടീം ചതുര് രാഷ്ട്ര ഇന്‍വിറ്റേഷണല്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു. നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ ആതിഥേയരായ ന്യൂസിലന്‍ഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടപ്പോരാട്ടത്തിന് അര്‍ഹത നേടിയത്.നാളെ നടക്കുന്ന കലാശക്കളിയില്‍ ഇന്ത്യ ഒളിമ്പിക് വെള്ളി മെഡല്‍ ജേതാക്കളായ ബെല്‍ജിയത്തെ നേരിടും. പ്രാഥമിക ലീഗില്‍ ബെല്‍ജിയം എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു. ജപ്പാനെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബെല്‍ജിയം ഫൈനലില്‍ കടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: