അന്ധരുടെ ക്രിക്കറ്റ് ലോകകപ്പ്; ഇന്ത്യ കിരീടം നിലനിര്‍ത്തി

Saturday 20 January 2018 10:44 pm IST

ഷാര്‍ജ: അന്ധരുടെ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ കിരീടം നിലനിര്‍ത്തി. ആവേശഭരിതമായ ഫൈനലില്‍ ഇന്ത്യ പരമ്പരാഗത വൈരികളായ പാക്കിസ്ഥാനെ രണ്ട് വിക്കറ്റിന് തോല്‍പ്പിച്ചു.

308 റണ്‍സിന്റെ വിജയലക്ഷ്യത്തിനായി ബാറ്റ് ചെയ്ത ഇന്ത്യ അവസാന ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയം സ്വന്തമാക്കി. അവസരത്തിനൊത്തുയര്‍ന്ന് 93 റണ്‍സ് അടിച്ചെടുത്ത സുനില്‍ രമേഷാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍. 

തുടക്കം മുതല്‍ ഇന്ത്യ അടിച്ചുകളിച്ചു. 15 ഓവറില്‍ ഒരു വിക്കറ്റിന് 111 റണ്‍സ് നേടി.എന്നാല്‍ രണ്ട് വിക്കറ്റുകള്‍ പെട്ടെന്ന് നഷ്ടമായതോടെ തകര്‍ച്ചയിലേക്ക് നീങ്ങി. 35 ഓവറില്‍ നാല് വിക്കറ്റിന് 271 റണ്‍സെന്ന നിലയിലായിരുന്നു. അവസാന ഓവറുകളില്‍ പിടിച്ചു നിന്ന ഇന്ത്യ വിജയത്തിലേക്ക് നീങ്ങി.

നേരത്തെ ബാദര്‍ മുനീറിന്റെ സെഞ്ചുറിയിലാണ് പാക്കിസ്ഥാന്‍ 50 ഓവറില്‍ എട്ടുവിക്കറ്റിന് 308 റണ്‍സെടുത്തത്. ഈ മാസം 13 ന് നടന്ന ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യ ഏഴു വിക്കറ്റിന് പാക്കിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.