അണ്ടര്‍ 19 ലോകകപ്പ്: ഇന്ത്യ ക്വാര്‍ട്ടറില്‍ ബംഗ്ലാദേശിനെ നേരിടും

Saturday 20 January 2018 10:45 pm IST

ക്യൂന്‍സ്ടൗണ്‍: ഐസിസി അണ്ടര്‍ 19 ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യ 26 ന് ബംഗ്ലാദേശിനെ നേരിടും. ഇംഗ്ലണ്ട് കാനഡയെ 282 റണ്‍സിന് തകര്‍ത്തതോടെ ഗ്രൂപ്പ് സിയില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് ബംഗ്ലാദേശ് ക്വാര്‍ട്ടറില്‍ കടന്നത്. തുടര്‍ച്ചയായി മൂന്ന് വിജയങ്ങള്‍ നേടി ഗ്രൂപ്പ് ബിയില്‍ ജേതാക്കളായാണ് ഇന്ത്യ ക്വാര്‍ട്ടറില്‍ കടന്നത്. ഗ്രൂപ്പ് സിയില്‍ നിന്ന് ഒന്നാം സ്ഥാനക്കാരായി ക്വാര്‍ട്ടറിലെത്തിയ ഇംഗ്ലണ്ട് 23ന്  ഓസീസുമായി ഏറ്റുമുട്ടും.

അവസാന ലീഗ് മത്സരത്തില്‍ ഇംഗ്ലണ്ട് , ഓപ്പണര്‍ ലിയാം ബങ്ക്‌സ്   വില്‍ ജാക്ക്‌സ്  എന്നിവരുടെ സെഞ്ചുറികളില്‍് 50 ഓവറില്‍ ഏഴു വിക്കറ്റിന് 383 റണ്‍സ് എടുത്തു. മറുപടി പറഞ്ഞ കാനഡ 31.5 ഓവറില്‍ 101 റണ്‍സിന് ഓള്‍ ഔട്ടായി.

ബങ്ക്‌സ് 120 റണ്‍സും വില്‍ ജാക്ക്‌സ് 102 റണ്‍സും നേടി. ഇവര്‍ 27.2 ഓവറില്‍ 186 റണ്‍സ് അടിച്ചെടുത്തു. ജാക്ക്്‌സ് 82 പന്തില്‍ 11  ഫോറുകളുടെ അകമ്പടിയിലാണ് 102 റണ്‍സ് എടുത്തത്. ബങ്ക്‌സ് 114 പന്തിലാണ് 120 റണ്‍സ് നേടിയത്. 12 ഫോറും ഒരു സിക്‌സറും പൊക്കി.

കാനഡയ്ക്ക് തുടക്കം മുതലേ വിക്കറ്റുകള്‍ നഷ്ടമായി. 24 റണ്‍സ് നേടിയ പ്രണവ് ശര്‍മയാണ് അവരുടെ ടോപ്പ് സ്‌കോറര്‍. 21 റണ്‍സ് കുറിച്ച അര്‍സിയന്‍ ഖാന്‍ പരിക്കേറ്റു മടങ്ങി. ഇംഗ്ലണ്ടിന്റെ സിസോദിയ 23 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.