സാം എബ്രഹാമിന്റെ വീട് കുമ്മനം സന്ദര്‍ശിച്ചു

Saturday 20 January 2018 11:12 pm IST

മാവേലിക്കര: രാജ്യത്തിന് വേണ്ടി സ്വന്തം ജിവന്‍ ബലിയര്‍പ്പിച്ച ധീരജവാന്‍ സാം എബ്രഹാം ഓരോഭാരതീയന്റേയും മനസ്സില്‍ അമരനായി കുടികൊള്ളുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കശ്മീരില്‍ പാക് പട്ടാളത്തിന്റെ ആക്രമണത്തില്‍ വീരമൃത്യു വരിച്ച മാവേലിക്കര പുന്നമൂട് തോപ്പില്‍ വീട്ടില്‍ ബന്ധുക്കളെ ആശ്വസിപ്പാക്കാനെത്തിയതായിരുന്നു അദ്ദേഹം. 

സാമിന്റെ നഷ്ടം ബന്ധുക്കള്‍ക്ക് മാത്രമല്ലെന്നും രാജ്യത്തിന് മുഴുവനുമുള്ളതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍, ന്യൂനപക്ഷമോര്‍ച്ച ദേശീയ സെക്രട്ടറി റ്റി.ഒ. നൗഷാദ്, നിയോജകമണ്ഡലം പ്രസിഡന്റ് മണിക്കുട്ടന്‍ വെട്ടിയാര്‍, മണ്ഡലം സെക്രട്ടറി അഡ്വ. കെ.വി. അരുണ്‍, ആര്‍എസ്എസ് ജില്ലാ സഹകാര്യവാഹ് കെ. രാധാകൃഷ്ണന്‍, സേവാഭാരതി ജില്ലാ സെക്രട്ടറി കെ. ബാബു, ഖണ്ഡ് കാര്യവാഹ് ജി.കെ. ബിജു, നഗരസഭ പാര്‍ളമെന്ററി പാര്‍ട്ടി ലീഡര്‍ എസ്. രാജേഷ്, കൗണ്‍സിലര്‍മാരായ ആര്‍. രാജേഷ്, ജയശ്രി അജയകുമാര്‍, സുജാതാദേവീ, വിജയമ്മ ഉണ്ണികൃഷ്ണന്‍, ഉമയമ്മ വിജയന്‍, വിജയകുമാര്‍ പരമേശ്വരത്ത്, പി.എം. ഹരികുമാര്‍ എന്നിവരും ഉണ്ടായിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.