കണ്ണൂരില്‍ ഭീകരപ്രവര്‍ത്തനം; കുട പിടിക്കുന്നത് സിപി‌എം : കുമ്മനം

Saturday 20 January 2018 11:33 pm IST

കൊച്ചി: കണ്ണൂര്‍ കൂത്തുപറമ്പില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊല്ലപ്പെടുത്തിയവര്‍ക്ക് ഐഎസ് ബന്ധമുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കേരളം ഐഎസ് ഭീകരപ്രവര്‍ത്തനത്തിന്റെ സിരാകേന്ദ്രമായി. ഭീകരപ്രവര്‍ത്തനം ഏറ്റവും ശക്തമായി നടക്കുന്നത് കണ്ണൂര്‍ ജില്ലയിലാണ്. അതിന്റെ പ്രതിഫലനമാണ് കൊലപാതകം. ഐഎസ് ബന്ധമുള്ളവരുടെ കരുനീക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇതിന് സിപിഎം കുടപിടിക്കുകയാണ്. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു.  

എസ്ഡിപിഐയെ നിരോധിക്കണം. ഇല്ലെങ്കില്‍, കേന്ദ്രസഹായം തേടും. നേരത്തെ, പകല്‍ സിപിഎമ്മിന്റെ കൊടിപിടിക്കുന്നവര്‍, രാത്രിയിലായിരുന്നു എസ്ഡിപിഐ പ്രവര്‍ത്തനം നടത്തിയിരുന്നത്. ഇന്നവര്‍ പകല്‍ എസ്ഡിപിഐ പ്രവര്‍ത്തനം നടത്തുകയും, രാത്രിയില്‍ സിപിഎം ഗ്രാമങ്ങളിലും പാര്‍ട്ടി കേന്ദ്രങ്ങളിലും അഭയം തേടുകയും ചെയ്യുന്നു. 

കണ്ണൂരിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കണ്ണൂരില്‍ നടക്കുന്ന ആറാമത്തെ കൊലപാതകമാണിത്. 

സമാധാന ചര്‍ച്ചകള്‍ക്ക് മുഖ്യമന്ത്രി മുന്‍കൈയ്യെടുക്കണം. പട്ടികവിഭാഗങ്ങളാണ് ആക്രമിക്കപ്പെടുന്നതില്‍ അധികവും. അശ്വിനി കുമാര്‍, സച്ചിന്‍ ഗോപാല്‍ എന്നിവരുടെ കൊലപാതകം ജിഹാദി തീവ്രവാദം നടത്തിയിരുന്ന പ്രസ്ഥാനങ്ങളാണ് ചെയ്തത്. എന്നാല്‍ അതേക്കുറിച്ച് കാര്യമായ അന്വേഷണമുണ്ടായില്ല. 

മുഖ്യമന്ത്രിയിലും സര്‍ക്കാരിലുമുള്ള വിശ്വാസം നഷ്ടമായ സന്ദര്‍ഭങ്ങളിലാണ് ഗവര്‍ണറെ സമീപിച്ചത്, കുമ്മനം പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.