കണ്ണൂര്‍ കേരളത്തിന്റെ പ്രതിച്ഛായ തകര്‍ത്തു: ഗവര്‍ണര്‍

Saturday 20 January 2018 11:37 pm IST

തിരുവനന്തപുരം: കണ്ണൂര്‍ കൊലപാതകം കേരളത്തിന്റെ പ്രതിച്ഛായ തകര്‍ത്തെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം. പകല്‍ വെളിച്ചത്തില്‍ നടന്ന കൊലപാതകം തന്നെ അലോസരപ്പെടുത്തി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പോലീസ് ജാഗ്രത കാണിക്കണം. ടൂറിസം വകുപ്പ് സംഘടിപ്പിച്ച നിശാഗന്ധി നൃത്തോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ഇന്റലിജന്‍സ്-പോലീസ് സംവിധാനം കൂടുതല്‍ ശക്തമാക്കണം.  രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുമിച്ചിരുന്നു സമാധാന ശ്രമങ്ങള്‍ നടത്തണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.

പ്രതികളെ പിടികൂടി വേണ്ട ശിക്ഷ നടപ്പിലാക്കിയാല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലായിരുന്നു. സംസ്ഥാനത്തെ പ്രശ്‌നബാധിത  പ്രദേശങ്ങളില്‍ ക്ലാസിക്കല്‍ കലാമേളകളും ഫെസ്റ്റുകളും സംഘടിപ്പിക്കുന്നത് ഇത്തരം സംഭവങ്ങളുടെ കാഠിന്യം കുറക്കാനാകുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.