നിയമസഭ കൈയ്യാങ്കളി: കേസ് പിന്‍വലിക്കാന്‍ ശിവന്‍കുട്ടി അപേക്ഷ നല്‍കി

Sunday 21 January 2018 10:51 am IST
മുന്‍ ധനമന്ത്രി കെ.എം മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നിയമസഭയില്‍ ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിയും മുന്‍ എംഎല്‍എയുമായ വി.എസ് ശിവന്‍കുട്ടി അപേക്ഷ നല്‍കി

തിരുവനന്തപുരം: മുന്‍ ധനമന്ത്രി കെ.എം മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നിയമസഭയില്‍ ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്  പ്രതിയും മുന്‍ എംഎല്‍എയുമായ വി.എസ് ശിവന്‍കുട്ടി അപേക്ഷ നല്‍കി.പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ സംഭവിച്ച് പോയതാണ്. അതിനാല്‍ കേസ് പിന്‍വലിക്കണമെന്നാണ് ശിവന്‍കുട്ടിയുടെ നിവേദനത്തില്‍ പറയുന്നത്.

അപേക്ഷയുടെ മറുപടി നിയമവകുപ്പില്‍ നിന്ന് ആഭ്യന്തര വകുപ്പിന് ലഭിച്ചിട്ടില്ല. കേസ് പിന്‍വലിക്കുന്ന കാര്യത്തില്‍ ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയാണ് അന്തിമ തീരുമാനമെടുക്കുക. സര്‍ക്കാര്‍ പിന്‍വലിച്ചാലും കോടതി സ്വീകരിച്ചാല്‍ മാത്രമേ തീര്‍പ്പാകൂ

എല്‍ഡിഎഫ് എംഎല്‍എമാരായ വി.എസ് ശിവന്‍കുട്ടി, ഇ.പി ജയരാജന്‍, കെ.ടി ജലീല്‍, കെ.അജിത്, സി.കെ. സദാശിവന്‍, കുഞ്ഞഹമ്മദ് മാസ്റ്റര്‍ എന്നിവരാണ് കേസിലെ മറ്റ്  പ്രതികള്‍. സ്പീക്കറിന്റെ ഡയസിലെ ഉപകരണങ്ങളും ഫര്‍ണിച്ചറുകളുമടക്കം രണ്ട് ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നാണ് കേസ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.