പാക് വെടിവയ്പ്: പരിക്കേറ്റ ജവാന് വീരമൃത്യു

Sunday 21 January 2018 12:16 pm IST

ശ്രീനഗര്‍: ജമ്മുകശ്മീരിലെ പൂഞ്ച് സെക്ടറില്‍ പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ജവാന് വീരമൃത്യു. ചന്ദന്‍ കുമാര്‍ റായ് (25) ആണ് ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങിയത്. ഇതോടെ കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ ഉണ്ടായ പാക് വെടിവയ്പില്‍ മരിച്ചവരുടെ എണ്ണം 11 ആയി. 

കഴിഞ്ഞ 18 ദിവസത്തിനുള്ളില്‍ നൂറിലധികം തവണയാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തിയത്.പാക്കിസ്ഥാന്‍ പൂഞ്ച്, ജമ്മു ജില്ലകളിലെ ജനവാസ കേന്ദ്രങ്ങള്‍ നിരന്തരം ആക്രമിക്കുകയാണ്.  വെടിവെയ്പ്പിലും ഷെല്ലാക്രമണത്തിലും ഇന്നലെ ഒരു സൈനികനും രണ്ട് ഗ്രാമീണരുമാണ് കൊല്ലപ്പെട്ടത്. 23 കാരനായ ജവാന്‍ മന്‍ദീപ് സിംഗാണ് കൊല്ലപ്പെട്ടത്. ആര്‍എസ്പുര സെക്ടറില്‍ ഒരു ബിഎസ്എഫ് ജവാന് പരിക്കേറ്റു.

ആര്‍എസ് പുര, സാംബ, കത്തുവ മേഖലകളിലെ 1000ത്തോളം പേരെ സുരക്ഷിതക്യാമ്പുകളിലേക്കു മാറ്റിപാര്‍പ്പിച്ചു. 9000ത്തോളം ഗ്രാമീണര്‍ അതിര്‍ത്തിമേഖലകളില്‍ നിന്നും സുരക്ഷിതസ്ഥാനം തേടി ബന്ധുഗൃഹങ്ങളിലേക്കു മാറി.  മൂന്നുദിവസം ജമ്മുവില്‍  നിയന്ത്രണരേഖയ്ക്കുസമീപവമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.