ഭൂമി വിവാദം: പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കാണും

Sunday 21 January 2018 1:14 pm IST

കൊച്ചി: ക്രൈസ്തവ സഭയുമായി ബന്ധപ്പെട്ട ഭൂമിവിവാദ പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കാണുമെന്ന് സീറോ മലബാര്‍സഭ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. താനുമായി ബന്ധപ്പെട്ട വിഷയങ്ങളിലും പരിഹാരമുണ്ടാകും. ക്രൈസ്തവര്‍ക്കിടയില്‍ ഭിന്നതയ്ക്ക് സ്ഥാനമില്ലെന്നും ആലഞ്ചേരി പറഞ്ഞു

ഭൂമിയിടപാടില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ പള്ളികളില്‍ ഇന്ന് ലഘുലേഖാ വിതരണം നടന്നിരുന്നു. വൈദികരും വിശ്വാസികളും ചേര്‍ന്ന് രൂപീകരിച്ച പുതിയ സംഘടനയാണ് എറണാകുളം- അങ്കമാലി ഇടവകകളിലെ പള്ളികളില്‍ ലഘുലേഖ വിതരണം ചെയ്തത്. മാര്‍ ആലഞ്ചേരിയും രണ്ട് വൈദികരും ചേര്‍ന്ന് നടത്തിയ രഹസ്യ ഇടപാടാണ് ഭൂമി കച്ചവടമെന്ന്  ലഘുലേഖയില്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് ആലഞ്ചേരി പ്രതികരണവുമായി രംഗത്തെത്തിയത്.

എറണാകുളം അങ്കമാലി അതിരൂപതയുടെ ഉടമസ്ഥതയിലുള്ള ഭൂമി വിറ്റതുമായി ബന്ധപ്പെട്ടാണ് സീറോ മലബാര്‍ സഭയില്‍ വിവാദമുണ്ടായത്. ഭൂമി വിറ്റതിലുടെ സഭക്ക് വന്‍ നഷ്ടമുണ്ടായെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് കര്‍ദ്ദിനാള്‍ ഉള്‍പ്പടെയുള്ളവര്‍ക്കതിരെ സഭാസമിതി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.