ഇന്ത്യയില്‍ വാട്‌സാപ്പിന് പേയ്‌മെന്റ് ആപ്

Sunday 21 January 2018 3:58 pm IST

ന്യൂദല്‍ഹി:   ആഗോള വിപണിയില്‍ ബിസിനസ് ആപ് പുറത്തിറക്കിയതിന് പിന്നാലെ വാട്‌സ് ആപ് ഇന്ത്യന്‍ വിപണിയില്‍ പേയ്‌മെന്റ് സംവിധാനം അവതരിപ്പിക്കുന്നു. ഫെബ്രുവരി ആദ്യവാരത്തോടെ പുതിയ സങ്കേതികവിദ്യയുമായി വാട്‌സാപ്പിന്റെ പേയ്‌മെന്റ് സംവിധാനം വന്നേക്കും. ഉപയോക്താകള്‍ക്ക് അടുത്തമാസം അവസാനത്തോടെ പേയ്‌മെന്റ് സംവിധാനം ഉപയോഗിക്കാനാവും.

നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ വികസപ്പിച്ച യു.പി.െഎ അടിസ്ഥാനമാക്കിയാവും വാട്‌സ് ആപിന്റെ പേയ്‌മെന്റിന്റേയും പ്രവര്‍ത്തനം. ഇതിനായി എസ്ബിഐ, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, ആക്‌സിസ് തുടങ്ങിയ ബാങ്കുകളുമായി വാട്‌സ്ആപ് ധാരണയിലെത്തി. പരസ്പരം എളുപ്പത്തില്‍ പണം കൈമാറുന്നതിന് വാട്‌സ് ആപ് പേയ്‌മെന്റ് സൗകര്യം ഒരുക്കുന്നതോടെ നിലവില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കുന്ന നിരവധി പേര്‍ ഈ പേയ്‌മെന്റ് സംവിധാനവും ഉപയോഗിച്ചു തുടങ്ങിയേക്കുമെന്ന സൂചനകളും പുറത്തുവരുന്നു.

നോട്ട് നിരോധനത്തിന് ശേഷം ഇന്ത്യയില് ഡിജിറ്റല്‍ പേയ്‌മെന്റ് ആപുകള്‍ നിരവധിയാണ് പുറത്തിറങ്ങിയത്. എന്നാല്‍ ആഗോളതലത്തില്‍ സ്വീകാര്യത നേടിയ വാട്‌സ്ആപ് ഇത്തരമൊരു സൗകര്യം ഒരുക്കുന്നതോടെ ഇതിലേക്ക് നിരവധിപേര്‍ ആകൃഷ്ടരായേക്കും. നേരത്തെ ടെക് ഭീമനായ ഗൂഗിള്‍ തേസ് എന്നൊരു പേയ്‌മെന്റ് ആപുമായി രംഗത്തെത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.