പിന്തുടര്‍ന്ന് പൂവാലന്മാര്‍; 'കിളി' ശല്യത്തിനും കുറവില്ല

Monday 22 January 2018 2:00 am IST

 

ആലപ്പുഴ: സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെയുള്ള ശല്യം തടയാന്‍ വനിതാ പോലീസിന്റെ നേതൃത്വത്തില്‍ നഗരത്തില്‍ ആരംഭിച്ച പൂവാലവേട്ട നിലച്ചു.  പൂവാലശല്യത്തില്‍ പൊറുതി മുട്ടി നഗരത്തിലെ സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥിനികള്‍. 

 സൈക്കിളിലും നടന്നും പോകുന്ന വിദ്യാര്‍ത്ഥിനികളുടെ സമീപത്തെത്തി ബൈക്ക് ആക്‌സിലേറ്റര്‍ കൂട്ടി ഭയപ്പെടുത്തിയും ബസ് സ്റ്റോപ്പില്‍ വിദ്യാര്‍ത്ഥിനികളുടെസമീപത്തെത്തി ശല്യപ്പെടുത്തുകയും ചെയ്യുന്നു. 

  വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ പൂവാലശല്യം വര്‍ദ്ധിച്ചതോടെയാണ് മാസങ്ങള്‍ക്ക് മുന്‍പ് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് പൂവാലവേട്ടയ്ക്ക് പ്രത്യേക സംഘത്തെ നിയോഗിച്ചത്. പോലീസ് സ്റ്റേഷനുകളിലെ വനിതാ പോലീസുകാര്‍ക്ക് പ്രത്യേക ഡ്യുട്ടി നല്‍കിയാണ് നിയോഗിച്ചിരുന്നത്. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ മൂലം പലയിടങ്ങളിലും പൂവാലശല്യം ഒരുപരിധിവരെ കുറയ്ക്കാനും കഴിഞ്ഞിരുന്നു. 

   എന്നാല്‍  ഉദ്യോഗസ്ഥരില്ലെന്ന കാരണത്താല്‍ പൂവാലവേട്ട നിലച്ചിരിക്കുകയാണ്.  ബസ് യാത്രയ്ക്കിടയിലും വിദ്യാര്‍ത്ഥിനികളോടെ സ്വകാര്യബസ് ജീവനക്കാര്‍ മോശമായി പെരുമാറുന്നതായി പരിതിയുണ്ട്. ഡോര്‍ കീപ്പറെക്കുറിച്ചും കണ്ടക്ടര്‍മാരെക്കുറിച്ചുമാണ് പരാതി കൂടുതലും. വിദ്യാര്‍ത്ഥിനികള്‍ ബസില്‍ കയറുമ്പോള്‍ ഫുട്‌ബോര്‍ഡില്‍ കയറി നില്‍ക്കുന്നു. മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടാല്‍പോലും കേട്ടഭാവം നടിക്കാറില്ല.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.