ബിറ്റ്‌സ് അഡ്മിഷന്‍ ടെസ്റ്റ് മെയ് 16 മുതല്‍ 31 വരെ

Monday 22 January 2018 2:30 am IST

ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്റ്‌സയന്‍സ് (ബിറ്റ്‌സ്) 2018 വര്‍ഷം പിലാനി, ഗോവ, ഹൈദ്രാബാദ് ക്യാമ്പസുകളിലായി നടത്തുന്ന ബിഇ/ബി-ഫാര്‍മ/ഇന്റിഗ്രേറ്റഡ് എംഎസ്‌സി ഫസ്റ്റ് ഡിഗ്രി കോഴ്‌സുകളില്‍ പ്രവേശനത്തിന് സമയമായി. 2018 മേയ് 16 മുതല്‍ 31 വരെ ദേശീയ തലത്തില്‍ നടത്തുന്ന കമ്പ്യൂട്ടര്‍ അധിഷ്ഠിത ഓണ്‍ലൈന്‍ ടെസ്റ്റിന്റെ (BITSAT 2018) റാങ്ക് പരിഗണിച്ചാണ് അഡ്മിഷന്‍.

'ബിറ്റ്‌സാറ്റി'ല്‍ പങ്കെടുക്കുന്നതിന് അപേക്ഷാഫീസ് 2950 രൂപയാണ്. വനിതകള്‍ക്ക് 2450 രൂപ മതി. ടെസ്റ്റിനായി ദുബായ് സെന്റര്‍ തെരഞ്ഞെടുക്കുന്നവര്‍ 4500 രൂപ നല്‍കേണ്ടതുണ്ട്.

അപേക്ഷ ഓണ്‍ലൈനായി www.bitsadmission.com ല്‍ മാര്‍ച്ച് 13 വരെ സമര്‍പ്പിക്കാവുന്നതാണ്. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ വെബ്‌സൈറ്റിലുണ്ട്.

യോഗ്യത: ഹയര്‍ സെക്കന്‍ഡറി/തത്തുല്യ ബോര്‍ഡ് പരീക്ഷയില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്/ബയോളജി വിഷയങ്ങള്‍ക്ക് മൊത്തം 75 ശതമാനം മാര്‍ക്കില്‍ കുറയാതെയും ഇതേ വിഷയങ്ങള്‍ക്ക് ഓരോന്നിനും 60 ശതമാനം മാര്‍ക്കില്‍ കുറയാതെയും നേടി പ്ലസ്ടു വിജയിച്ചിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാം. 2018 ല്‍ ഫൈനല്‍ യോഗ്യതാപരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. 2016 ല്‍ അല്ലെങ്കില്‍ അതിനുമുമ്പ് യോഗ്യതാപരീക്ഷ വിജയിച്ചിട്ടുള്ളവരെ പരിഗണിക്കില്ല.

ഒബ്ജക്ടീവ് മള്‍ട്ടിപ്പിള്‍ ചോയിസ് മാതൃകയിലുള്ള  ബിറ്റ്‌സാറ്റ്-2018 ല്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്/ബയോളജി വിഷയങ്ങളിലെ ചോദ്യങ്ങള്‍ക്കു പുറമെ ഇംഗ്ലീഷ് പ്രൊഫിഷ്യന്‍സി, ലോജിക്കല്‍ റീസണിംഗ് എന്നിവയില്‍ പ്രാവീണ്യമളക്കുന്ന 150 ചോദ്യങ്ങളുണ്ടാവും. മൂന്ന് മണിക്കൂര്‍ സമയം അനുവദിക്കും. ശരി ഉത്തരത്തിന് മൂന്ന് മാര്‍ക്ക് വീതം ലഭിക്കും. ഉത്തരം തെറ്റിയാല്‍ ഒരു മാര്‍ക്ക് വീതം കുറയ്ക്കും. ടെസ്റ്റ് സിലബസ് വെബ്‌സൈറ്റിലുണ്ട്. ഇന്ത്യയ്ക്കകത്തും പുറത്തുമായി 50 കേന്ദ്രങ്ങളിലാണ് ടെസ്റ്റ് നടത്തുക. തിരുവനന്തപുരം, ചെന്നൈ, കോയമ്പത്തൂര്‍, മാംഗളൂരു, ബംഗളൂരു, ഗോവ, ഹൈദ്രാബാദ്, തിരുപ്പതി, വിശാഖപട്ടണം, മുംബൈ, ദല്‍ഹി, കൊല്‍ക്കത്ത എന്നിവ പരീക്ഷാകേന്ദ്രങ്ങളില്‍പ്പെടും. ഹാള്‍ടിക്കറ്റ്  ഏപ്രില്‍ 12 മുതല്‍ വെബ്‌സൈറ്റില്‍ ലഭ്യമാകും. 'ബിറ്റ്‌സാറ്റ്' സ്‌കോര്‍ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ അഡ്മിഷന്‍ ലിസ്റ്റ് ജൂണ്‍ 20 ന് പ്രസിദ്ധപ്പെടുത്തും.

ക്യാമ്പസുകളും കോഴ്‌സുകളും

$ ബിറ്റ്‌സ് പിലാനി: ബിഇ-സിവില്‍, ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ്, കെമിക്കല്‍, കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രോണിക്‌സ് ആന്റ് ഇന്‍സ്ട്രുമെന്റേഷന്‍, മെക്കാനിക്കല്‍, മാനുഫാക്ചറിംഗ്; ബിഫാം; ഇന്റിഗ്രേറ്റഡ് എംഎസ്‌സി- ബയോളജിക്കല്‍ സയന്‍സ്, കെമിസ്ട്രി, ഇക്കണോമിക്‌സ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, ജനറല്‍ സ്റ്റഡീസ്.

$ ബിറ്റ്‌സ് ഗോവ: ബിഇ- കമ്പ്യൂട്ടര്‍ സയന്‍സ്, കെമിക്കല്‍, ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ്, ഇലക്‌ട്രോണിക്‌സ് ആന്റ് ഇന്‍സ്ട്രുമെന്റേഷന്‍, മെക്കാനിക്കല്‍; ഇന്റിഗ്രേറ്റഡ് എംഎസ്‌സി- ബയോളജിക്കല്‍ സയന്‍സ്, കെമിസ്ട്രി, ഇക്കണോമിക്‌സ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്.

$ ബിറ്റ്‌സ് ഹൈദ്രാബാദ്- ബിഇ- സിവില്‍, കെമിക്കല്‍, കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ്, ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍, ഇലക്‌ട്രോണിക്‌സ് ആന്റ് ഇന്‍സ്ട്രുമെന്റേഷന്‍, മെക്കാനിക്കല്‍, മാനുഫാക്ചറിംഗ്; ബിഫാം; ഇന്റിഗ്രേറ്റഡ് എംഎസ്‌സി- ബയോളജിക്കല്‍ സയന്‍സസ്, കെമിസ്ട്രി, ഇക്കണോമിക്‌സ്, ഫിസിക്‌സ്.

'ബിറ്റ്‌സാറ്റ്' മെരിറ്റ് ലിസ്റ്റില്‍നിന്നാണ് അഡ്മിഷന്‍ എങ്കിലും ഈ ക്യാമ്പസുകളില്‍ പ്രവേശനത്തിന് യഥാസമയം പ്രതേ്യകം അപേക്ഷിക്കേണ്ടതുണ്ട്. പ്രവേശനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് www.bitsadmission.com ല്‍ ബന്ധപ്പെടേണ്ടതാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.