കാലിഫോര്‍ണിയ: തെക്കന്‍ കാലിഫോര്‍ണിയയിലെ ഫോര്‍ട്ട് ഇര്വിന് ദേശീയ പരിശീലന കേന്ദ്രത്തില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി അമേരിക്കന്‍ സൈനിക വക്താവ് അറിയിച്ചു.
ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. എഎച്ച്-64 അപ്പാച്ചെ യുദ്ധ ഹെലികോപ്ടറില്‍ ഉണ്ടായിരുന്ന പൈലറ്റും കോപൈലറ്റുമാണ് കൊല്ലപ്പെട്ടത്. അരിസോണയിലെ ബോയിങ്ങാണ് എ എച്ച്-64ന്റെ നിര്‍മ്മാതാക്കള്‍. അമേരിക്കന്‍ സൈന്യത്തിന് വേണ്ടി അഞ്ച് വര്‍ഷത്തേക്ക് എഎച്ച്-64 അപ്പാച്ചെ നിര്‍മ്മിക്കുവാനുള്ള 3.4 മില്ല്യണ്‍ ഡോളറിന്റെ കരാര്‍ അരിസോണ ബോയിങ്ങുമായി ഒപ്പുവെച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: