രണ്ടു കുട്ടികള്‍ വേണമെന്ന് ആഗ്രഹിക്കുന്നത് 24% സ്ത്രീകള്‍ മാത്രം

Sunday 21 January 2018 8:56 pm IST

നൂദല്‍ഹി : വിവാഹിതരായ സ്ത്രീകളില്‍ നാലില്‍ ഒരു വിഭാഗം മാത്രമേ രണ്ട് കുട്ടികള്‍ വേണമെന്ന് ആഗ്രഹിക്കുന്നുള്ളൂവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളിലെ സര്‍ക്കാര്‍ കണക്കുകളിലാണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട ഈ നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വ്വേയിലാണ് ഈ കണക്ക്. വിവാഹിതരായ സ്ത്രീകളില്‍ 24 ശതമാനം മാത്രമേ രണ്ടാമത്തെ കുട്ടിക്കായി ആഗ്രഹം പ്രകടിപ്പിക്കുന്നുള്ളൂ. എന്നാല്‍ പുരുഷന്മാരില്‍ 27 ശതമാനം രണ്ടാമത്തെ കുട്ടിക്കായി ആഗ്രഹിക്കുന്നുണ്ട്. 

പ്രായം ചെന്നശേഷമുള്ള പ്രസവം, കുട്ടികളെ വളര്‍ത്തുന്നതിനുള്ള ചെലവ് വര്‍ധിക്കല്‍, തൊഴിലിന് കൂടുതല്‍ പ്രാധാന്യം നല്‍കല്‍ എന്നിവയാണ് ഒരു കുട്ടിമതി എന്ന തീരുമാനത്തിലേക്ക് ദമ്പതികളെ നയിക്കുന്നത്. നഗര പ്രദേശങ്ങളില വിദ്യാസമ്പന്നരായ ദമ്പതികളില്‍ ഭൂരിഭാഗവും 30നും 40നുമിടയിലാണ് ആദ്യ കുട്ടിക്കായി ഡോക്ടറെ സമീപിക്കുന്നത്. 

വിവാഹിതരാവാന്‍ വൈകുന്നതും, വിവാഹശേഷവും തൊഴിലില്‍ കുടുതല്‍ വ്യാപൃതരാവുന്നതുമാണ് കാരണമെന്ന് ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന ഡോ. ആര്‍ച്ചന ധവാന്‍ ബജാജ് പറഞ്ഞു. അടുത്ത കാലത്ത് വിവാഹിതരായവരില്‍ ഭൂരിഭാഗവും ഒരു കുട്ടിയെക്കൊണ്ട് സന്തുഷ്ടരാണ്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.