വ്യാജ ഏറ്റുമുട്ടല്‍: പാക് പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

Sunday 21 January 2018 9:01 pm IST

കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചിയില്‍ നിരപരാധിയായ വ്യവസായിയെ  വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. തെക്കന്‍ വാസിരിസ്ഥാനിലെ നഖീബുള്ള മെഷൂദ് എന്ന 27കാരനെ കൊലപ്പെടുത്തിയഎസ്എസ്പി റാവു അന്‍വറിനെതിരെയാണ് നടപടി. ഈ സംഭവത്തില്‍ റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ സിന്ധ് പ്രവിശ്യ പോലീസ് അധികാരിയോട് ചീഫ് ജസ്റ്റിസ് മിയാന്‍ സാഖിബ് നിസാര്‍ ആവശ്യപ്പെട്ടിരുന്നു. 

പാക് സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായതോടെയാണ് ഈ സംഭവം ലോകശ്രദ്ധ നേടിയത്. ഇന്ത്യന്‍ സിനിമകളിലെ അധോലോക നായകന്മാരാണ് തന്റെ ആരാധനാ പാത്രങ്ങളെന്നും മത-രാഷ്ട്രീയ കുറ്റവാളികളെ കറാച്ചിയില്‍ നിന്നും തുടച്ചുനീക്കുകയാണ് ലക്ഷ്യമെന്നും പറഞ്ഞതിലൂടെ വിവാമുയര്‍ത്തിയ ഉദ്യോഗസ്ഥനാണ് അന്‍വര്‍. 

കൊല്ലപ്പെട്ട നഖീബുള്ള മെഷൂദിന് താലിബാന്‍ ബന്ധമുണ്ടായിരുന്നുവെന്നും കറാച്ചിയില്‍ വന്‍ സ്‌ഫോടനം നടത്തുവാന്‍ പദ്ധതിയിടുന്നതിന് കള്ളപ്പേരില്‍ താമസിക്കുകയായിരുന്നു എന്നുമാണ് അന്‍വറിന്റെ ആരോപണം. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.