ടെക്‌നിക്കല്‍ സ്‌കൂള്‍ കലോത്സവം കായംകുളത്ത്

Sunday 21 January 2018 9:03 pm IST

കായംകുളം: നാല്‍പ്പതാമത് അഖില കേരള ടെക്‌നിക്കല്‍ സ്‌കൂള്‍ കലോത്സവം 27, 28, 29 തീയതികളില്‍ കൃഷ്ണപുരം ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍. 39 റ്റിഎച്ച്എസ്, ഒന്‍പത് ഐഎച്ച്ആര്‍ഡി സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ നിന്നായി 800 ഓളം കുട്ടികള്‍ മത്സരങ്ങളില്‍ പങ്കെടുക്കും. 

 ആറ് വേദികളിലായി 47 ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും. കലോത്സവത്തിന് മുന്നോടിയായി 26ന് വൈകിട്ട് നാലിന് കെപിഎസി ജങ്ഷനില്‍ നിന്നും സാംസ്‌കാരിക ഘോഷയാത്ര നടക്കും. 27ന് രാവിലെ 10ന് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് കലോത്സവത്തിന്റെ ഉദ്ഘാടനവും സുവനീര്‍ പ്രകാശനവും നിര്‍വ്വഹിക്കും. മന്ത്രി പി. തിലോത്തമന്‍ അദ്ധ്യക്ഷനാകും. 

കൊടിക്കുന്നില്‍ സുരേഷ് എംപി മുഖ്യ പ്രഭാഷണം നടത്തും. കവി മുരുകന്‍ കാട്ടാക്കട മുഖ്യാതിഥിയായിരിക്കും. കലോത്സവ ലോഗോ ഡിസൈന്‍ ചെയ്ത നിഥിന്‍ ബാബുവിനെ ചടങ്ങില്‍ അനുമോദിക്കും. 29ന് വൈകിട്ട് 3.30ന് മന്ത്രി ജി.സുധാകരന്‍ സമാപന സമ്മേളന ഉദ്ഘാടനവും സമ്മാനദാനവും നിര്‍വ്വഹിക്കും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അദ്ധ്യക്ഷനാകും. കെ.സി. വേണുഗോപാല്‍ എംപി മുഖ്യപ്രഭാഷണം നടത്തും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.