ഹോട്ടല്‍ മുറിയില്‍ എസ്‌ഐ തൂങ്ങിമരിച്ച നിലയില്‍

Monday 22 January 2018 2:30 am IST

കൊച്ചി: എറണാകുളം നോര്‍ത്ത് പോലീസ് പ്രോബേഷണറി എസ്‌ഐയെ സ്വകാര്യ ഹോട്ടലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ഊരുട്ടമ്പലം ഗോവിന്ദമംഗലം മേലെതട്ടന്‍വിള വിജയ ഭവനില്‍ ടി. ഗോപകുമാര്‍(40)നെ ഞായറാഴ്ച രാവിലെ റെയില്‍വേ സ്‌റ്റേഷന് സമീപത്തെ സില്‍വര്‍ സ്‌പൈസ് ഹോട്ടലിലെ മുറിയിലാണ് കണ്ടെത്തിയത്. മരണകാരണം വ്യക്തമായിട്ടില്ല. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.

പരിശീലനം കഴിഞ്ഞ് ആറ് മാസം മുമ്പാണ് നോര്‍ത്ത് സ്‌റ്റേഷനില്‍ ജോലിയില്‍ പ്രവേശിച്ചത്. കഴിഞ്ഞ ദിവസം വകുപ്പുതല പരിശീലന കോഴ്‌സിലും പങ്കെടുത്തിരുന്നു. ഞായറാഴ്ച രാവിലെ കാണാതായപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോലി സമ്മര്‍ദ്ദമാണ് മരണകാരണമെന്ന് ആത്മഹത്യ കുറിപ്പിലെഴുതിയിട്ടുണ്ട്. 

ഐജി പി. വിജയന്‍, ഡിസിപി ആര്‍. കറുപ്പസാമി എന്നിവര്‍ സ്ഥലത്തെത്തി. 

ജനുവരി മൂന്നിന് കടവന്ത്ര ജനമൈത്രി പോലീസ് സ്റ്റേഷന്‍ വളപ്പില്‍ എഎസ്‌ഐ വല്ലാര്‍പാടം പള്ളിക്കല്‍വീട്ടില്‍ പി.എം. തോമസ്(52)നെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. 2008ല്‍ കൈക്കൂലി കേസില്‍ തോമസിനെതിരെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ തുടങ്ങാനിരിക്കെയായിരുന്നു സംഭവം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.