ധീരസൈനികന്‍ സാം എബ്രഹാമിന്റെ സംസ്‌കാരം ഇന്ന്

Monday 22 January 2018 2:30 am IST

മാവേലിക്കര: ജമ്മു കശ്മീരിലെ സാമ്പാ സെക്ടറില്‍ പാക്കിസ്ഥാന്‍ നടത്തിയ വെടിവെയ്പില്‍ വീരമൃത്യു വരിച്ച ബിഎസ്എഫ് ജവാന്‍ മാവേലിക്കര പുന്നമൂട് പോനകം തോപ്പില്‍ സാം എബ്രഹാ(35)മിന്റെ മൃതദേഹം ജന്മനാട്ടില്‍ എത്തി.

രാവിലെ 11 ന് സാം പഠിച്ച മാവേലിക്കര ബിഎച്ച് സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെക്കും. 

തുടര്‍ന്ന് ഒരു മണിക്ക് ബന്ധുക്കളുടേയും നാട്ടുകാരുടേയും അന്ത്യോപചാരത്തിനു ശേഷം ഉച്ചയ്ക്ക് രണ്ട് മണിക്ക് പുന്നമൂട് സെന്റ് ഗ്രിഗോറിയോസ് ചര്‍ച്ചില്‍ ഔദ്യോഗിക ബഹുമതികളോടെ അടക്കം ചെയ്യും. 

സാം എബ്രഹാമിനോടുള്ള ആദര സൂചകമായി മാവേലിക്കരയില്‍ തിങ്കളാഴ്ച കടകമ്പോളങ്ങള്‍ അടച്ച് ഹര്‍ത്താല്‍ ആചരിക്കും. 

 19ന്  ഉച്ചയ്ക്ക് 1.45 ഓടെ ജമ്മുവിലെ സുന്ദര്‍ബെനിയിലായിരുന്നു സംഭവം. 

നിയന്ത്രണ രേഖ ലംഘിച്ച് പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തിലാണ്  ആറാം മദ്രാസ് റെജിമെന്റിലെ ലാന്‍സ് നായിക് സാം എബ്രഹാം വീരചരമം പ്രാപിച്ചത്. എബ്രഹാംജോണ്‍- സാറാമ്മ ദമ്പതികളുടെ മകനാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.