ചായയില്‍ മയക്കുമരുന്നു കലര്‍ത്തി കവര്‍ച്ച മൂന്ന് പേരെ ചോദ്യം ചെയ്തു

Monday 22 January 2018 2:00 am IST
ചായയില്‍ മയക്കുമരുന്നു കലര്‍ത്തി ട്രെയിന്‍ യാത്രക്കാരായ അമ്മയുടെയും മകളുടെയും സ്വര്‍ണ്ണവും മൊബൈലും കവര്‍ന്ന കേസില്‍ മൂന്നു പേരെ ചോദ്യം ചെയ്തു. ഇതര സംസ്ഥാനക്കാരായ മൂന്ന് പുരുഷന്മരെയാണ് സംശയിക്കുന്നത്.

 

കോട്ടയം: ചായയില്‍ മയക്കുമരുന്നു കലര്‍ത്തി ട്രെയിന്‍ യാത്രക്കാരായ അമ്മയുടെയും മകളുടെയും സ്വര്‍ണ്ണവും മൊബൈലും കവര്‍ന്ന കേസില്‍ മൂന്നു പേരെ ചോദ്യം ചെയ്തു.  ഇതര സംസ്ഥാനക്കാരായ മൂന്ന് പുരുഷന്മരെയാണ് സംശയിക്കുന്നത്. 

ഹൈദരാബാദില്‍ നിന്ന് ആലുവയിലേക്കു വരുകയായിരുന്ന പിറവം അഞ്ചല്‍പ്പെട്ടി നീലിക്കുന്നേല്‍ പരേതനായ സെബാസ്റ്റ്യന്റെ ഭാര്യ ഷീല സെബാസ്റ്റ്യന്‍, മകള്‍ ചിക്കു മറിയ സെബാസ്റ്റ്യന്‍ എന്നിവരുടെ പത്തര പവന്‍ സ്വര്‍ണ്ണവും  പതിനെണ്ണായിരം രൂപയും അടങ്ങുന്ന ബാഗും രണ്ടു മൊബൈലുമാണ്  കഴിഞ്ഞ ദിവസം മോഷണം പോയത്.

ദക്ഷിണേന്ത്യക്കാരായ മൂന്നു പുരുഷന്‍ന്മാരാണ്  ഇവര്‍ക്കൊപ്പം ഹൈദരാബാദില്‍ നിന്നും യാത്ര ചെയ്്്്്്്്്്്്്്്്്്്്്്്്്്്്്്്്്തത്. ഇവരും ടിക്കറ്റ് ബുക്ക്്്് ചെയ്തിരുന്നു.കോയംമ്പത്തൂരില്‍ വെച്ചാണ് ഇവര്‍ക്ക്്് മോഷ്ടാക്കള്‍ ചായ കൊടുത്തത്്.അബോധാവസ്ഥയാലായ ഇവരെ കൊള്ളയടിച്ചതിന് ശേഷം കവര്‍ച്ചാ സംഘം പാലക്കാട്ട്്് ഇറങ്ങിയിരിക്കാമെന്നാണ്്് പോലീസ് നിഗമനം. റെയില്‍വേ സംരക്ഷണ സേനയും ലോക്കല്‍ പോലീസും സംയുക്തമായിയാണ്്് കേസ്്് അന്വേഷിക്കുന്നത്്. സമാനമായ ഇത്തരം മോഷണ കേസിലെ പ്രതികളെയും പോലീസ് നിരീക്ഷിക്കുന്നുണ്ട്്്. ചിക്കു മറിയം സെബാസ്റ്റ്യന്‍ ഹൈദരാബാദ് കെഎംജെ കോളേജില്‍ ബിഎസ്‌സി നേഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയാണ്.അവിടെനിന്ന് മകളെ കൂട്ടിക്കൊണ്ടുവരാന്‍  പോയതാണ്്്്് അമ്മ ഷീല.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.