ഇടുക്കി: പെരുവന്താനം അഞ്ചുകാട് ബോയ്സ് എസ്റ്റേറ്റിന് സമീപം ഭീതിപടര്‍ത്തി പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പ്പാടുകള്‍ കണ്ടെത്തി. ഇന്നലെ രാവിലെ തോട്ടം തൊഴിലാളികളുടെ വീടിന് സമീപമാണ് കാല്‍പ്പാടുകള്‍ കണ്ടെത്തിയത്.
പെരുവന്താനം പോലീസും എരുമേലി വനംവകുപ്പ് റേഞ്ച് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. കാല്‍പ്പാടുകള്‍ പുലിയുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. മൂന്ന് ദിവസമായി മേഖലയില്‍ പുലിയെ കാണുന്നതായി നാട്ടുകാര്‍ പറയുന്നുണ്ട.്
പ്രതികരിക്കാൻ ഇവിടെ എഴുതുക: