ബിഎംഎസ് ജില്ലാ സമ്മേളനം; പൊതുമേഖലയെ സംരക്ഷിക്കണം: കെ.കെ. വിജയകുമാര്‍

Monday 22 January 2018 2:00 am IST

കൊച്ചി: പൊതുമേഖലയെ എന്തുവിലകൊടുത്തും സംരക്ഷിക്കണമെന്ന് ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. വിജയകുമാര്‍. പറവൂരില്‍ ബിഎംഎസ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് സന്തുലിതമായ വികസനം സാധ്യമാക്കുന്നതിനുവേണ്ടി കൂടിയാണ് പൊതുമേഖലാ വ്യവസായങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. പൊതുമേഖലയുടെ തകര്‍ച്ചയ്ക്ക് മുഖ്യകാരണം കെടുകാര്യസ്ഥതയും അഴിമതിയുമാണെന്ന് അദ്ദേഹം പറഞ്ഞു. 

പറവൂര്‍ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ സജ്ജീകരിച്ച പി.ടി. റാവു നഗറില്‍ നടന്ന സമ്മേളനത്തിന് ബിഎംഎസ് ജില്ലാ പ്രസിഡന്റ് ടി.എ. വേണുഗോപാല്‍ അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. രാജീവന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് സി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍, സംസ്ഥാന സെക്രട്ടറി ആര്‍. രഘുരാജ്, സംസ്ഥാന സംഘടനാ സെക്രട്ടറി സി.വി. രാജേഷ്, ജില്ലാ ജോയിന്റ് സെക്രട്ടറി സി.എസ്. സുനില്‍,  ജില്ലാ ട്രഷറര്‍ വി.എസ്. ധനീഷ്  തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.വി. മധുകുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 

ടി.എ. വേണുഗോപാല്‍ (പ്രസിഡന്റ്), എ.ഡി. ഉണ്ണികൃഷ്ണന്‍, കെ.എ. പ്രഭാകരന്‍, പി.എസ്. വേണുഗോപാല്‍, കെ.കെ. വിജയന്‍, കെ. വിനോദ്കുമാര്‍ (വൈസ് പ്രസിഡന്റുമാര്‍). കെ.വി. മധുകുമാര്‍ (സെക്രട്ടറി). സി.എസ്. സുനില്‍, ധനീഷ് നീറിക്കോട്, കെ.എസ്. അനില്‍കുമാര്‍, ഇ.ജി. ജയപ്രകാശ്, പി.വി. ശ്രീവിജി, വി.കെ. അനില്‍കുമാര്‍, ഷിബി തങ്കപ്പന്‍, സിജി സാജു, ജീനാ മഹേഷ് (ജോയിന്റ് സെക്രട്ടറിമാര്‍). കെ.എസ്. ശ്യാംജിത്ത് (ട്രഷറര്‍). തുടങ്ങിയവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.