ന്യൂദല്‍ഹി: ഓം പ്രകാശ് റാവത്ത് പുതിയ മുഖ്യ തെരഞ്ഞടുപ്പ് കമ്മീഷണറായി നിയമിച്ചു. ഇപ്പോള്‍ തെരഞ്ഞെടുപ്പു കമ്മീഷണറാണ്. 1977 ബാച്ച് മധ്യപ്രദേശ് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ റാവത്ത് ഈ മാസം ഇരുപത്തിമൂന്നിന് സ്ഥാനമേല്‍ക്കും. മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറായ അചല്‍ കുമാര്‍ ജോതി തിങ്കളാഴ്ച സ്ഥാനമൊഴിയും.
2015 ആഗസ്തിലാണ് റാവത്ത് തെരഞ്ഞെടുപ്പു കമ്മീഷണറായി സ്ഥാനമേറ്റത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ വിവിധ പദവികള്‍ വഹിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയില്‍ വര്‍ണ്ണവിവേചന പോരാട്ടങ്ങള്‍ക്ക് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിന്് മേല്‍നോട്ടം വഹിക്കുവാന്‍ ഐക്യരാഷ്ട്ര സഭയുടെ നിരീക്ഷകനായി നിയമിതനായിരുന്നു. മൂന്നംഗ തെരഞ്ഞെടുപ്പു കമ്മീഷനിലേക്ക് പുതിയ അംഗമായി മുന്‍ ധനകാര്യ സെക്രട്ടറി അശോക് ലവാസ അധികാരമേല്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: