അക്രമണത്തിനു പരോക്ഷമായി ആഹ്വാനം ചെയ്ത്് സിപിഎം

Sunday 21 January 2018 10:40 pm IST

 

പാനൂര്‍: അക്രമണത്തിനു പരോക്ഷമായി ആഹ്വാനം ചെയ്ത്് സിപിഎം. പോപ്പുലര്‍ഫ്രണ്ട് അക്രമത്തെ പ്രതിരോധിക്കാത്ത ആര്‍എസ്എസ് നിലപാട് ചൂണ്ടിക്കാട്ടിയാണ് സിപിഎം നേതൃത്വം ജില്ലയിലെ സമാധാനശ്രമങ്ങള്‍ക്കു വെല്ലുവിളിയുയര്‍ത്തുന്ന തരത്തില്‍ പ്രകോപനം സൃഷ്ടിക്കുന്നത്.

കണ്ണവത്തെ ശ്യാംപ്രസാദിന്റെ കൊലയില്‍ പകരം ചോദിക്കാന്‍ ആര്‍എസ്എസിനു മടിയാണെന്ന് പരസ്യമായി പറഞ്ഞ് സൈബര്‍ സഖാക്കളും രംഗത്തുണ്ട്. ഇരിട്ടിയിലെ അശ്വനികുമാര്‍, പളളിക്കുന്നിലെ സച്ചിന്‍ ഗോപാല്‍ കൊലപാതങ്ങളില്‍ ആര്‍എസ്എസ് തിരിച്ചടിച്ചില്ല എന്ന പരിദേവനവും സിപിഎം നേതാക്കള്‍ക്കുണ്ട്. ധര്‍മ്മടം ചിറക്കുനിയില്‍ നടന്ന പൊതുയോഗത്തില്‍ സിപിഎം ജില്ലാസെക്രട്ടറി പി.ജയരാജനും ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.സുരേന്ദ്രനും അതു പ്രകടമാക്കിയിരുന്നു. 

തീവ്രവാദ സംഘടനയായ പോപ്പുലര്‍ഫ്രണ്ടിനെ പാലൂട്ടി വളര്‍ത്തിയ വളര്‍ത്തച്ഛനാണ് ജില്ലയില്‍ പി.ജയരാജന്‍. നാറാത്ത് നിന്നും ശ്രീകണ്ഠപുരത്തു നിന്നും പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരെ സിപിഎമ്മിലേക്ക് സ്വീകരിച്ച നേതാവു കൂടിയാണ് പി.ജയരാജന്‍. ഐഎസ് റിക്രൂട്ട്‌മെന്റ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ലയാണ് കണ്ണൂരെന്നും ഓര്‍ക്കണം. പാര്‍ട്ടി ശക്തികേന്ദ്രമായ ജില്ലയില്‍ തീവ്രവാദ സംഘടനകള്‍ക്ക് വളരാന്‍ സാഹചര്യമൊരുക്കിയ സിപിഎം ആര്‍എസ്എസ്-പോപ്പുലര്‍ഫ്രണ്ട് കലാപത്തിനാണ് ശ്രമിക്കുന്നത്. ഹിന്ദുഐക്യവേദി നേതാവ് ടി.അശ്വനികുമാറിന്റെ കേസ് ആര്‍എസ്എസ് നേതൃത്വം ഒതുക്കി എന്ന തെറ്റിദ്ധാരണ പരത്തുന്ന നിലപാടും സിപിഎം നേതാക്കള്‍ നടത്തുന്നുണ്ട്. കൃത്യത്തില്‍ പങ്കെടുത്ത ഒമ്പത് പേരടക്കം പോപ്പുലര്‍ഫ്രണ്ട് ജില്ലാപ്രസിഡണ്ട് വി.ബഷീര്‍ തുടങ്ങി 14 പേരെ ഗൂഡാലോചനയില്‍ പ്രതി ചേര്‍ത്ത് തലശേരി കോടതിയില്‍ െ്രെകംബ്രാഞ്ച് കുറ്റപത്രം നല്‍കിയ കേസിലാണ് നുണപ്രചരണം എന്നോര്‍ക്കണം. 

പോപ്പുലര്‍ഫ്രണ്ടുമായി ഒത്തുതീര്‍പ്പ് രാഷ്ട്രീയം നടത്തുന്നവര്‍ തന്നെ നുണ ബോംബുമായി കലാപത്തിനു ശ്രമിക്കുകയാണ്. തലശേരി സുഗേഷ്, മട്ടന്നൂര്‍ ഉരുവ്വചാല്‍ ദിലീപ്, ന്യൂമാഹിയിലെ സലീം തുടങ്ങിയ സിപിഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത് പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരുടെ അക്രമത്തിലാണ്. തിരിച്ചടിക്കുക എന്ന രാഷ്ട്രീയ പ്രതിരോധം പോയിട്ട് ഒരു പ്രതിഷേധം പോലും നടത്താതെ കേസുകള്‍ കോടതിയില്‍ നിന്നും തളളിപ്പോകാന്‍ അവസരം നല്‍കിയവരാണ് സിപിഎം എന്നും ഓര്‍മ്മിപ്പിക്കുന്നു. സംഘര്‍ഷത്തിനായി ശ്രമിക്കുകയല്ല, ശമിപ്പിക്കാനാണ് ഭരണത്തിലിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി ചെയ്യേണ്ടതെന്നും ഓര്‍ക്കുന്നത് നല്ലതാണ്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.