സെവന്‍സ് ഫുട്ബോള്‍ മത്സരം

Monday 22 January 2018 2:00 am IST

നെടുമ്പാശ്ശേരി: കെ. കരുണാകരന്‍ സ്മാരക അഖിലേന്ത്യ സെവന്‍സ് ഫുട്ബോള്‍ മേള സമാപിച്ചു. അത്താണി എംഎഎച്ച്എസ് ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് ദക്ഷിണ റെയില്‍വെ ചെന്നൈയെ പിന്തള്ളി എസ്എടി മലപ്പുറം ജേതാക്കളായി. കെ. കരുണാകരന്‍ മെമ്മോറിയല്‍ എവര്‍റോളിങ് ട്രോഫിയും, ക്യാഷ് അവാര്‍ഡുമാണ് മലപ്പുറത്തിന് ലഭിച്ചത്. റണ്ണറപ്പായ  ദക്ഷിണ റെയില്‍വെ ചെന്നൈക്ക് പി.കെ.ഇട്ടൂപ്പ് മെമ്മോറിയല്‍ എവര്‍റോളിങ് ട്രോഫിയും ക്യാഷ് അവാര്‍ഡും സമ്മാനിച്ചു. മേളയിലെ മികച്ച ടീമായി തെരഞ്ഞെടുക്കപ്പെട്ട സ്പിരിറ്റഡ് യൂത്ത്സ് കണ്ണൂരിന് ജോസഫ്.ജെ.കയ്യാല മെമ്മോറിയല്‍ ട്രോഫിയും, ക്യാഷ് അവാര്‍ഡും നല്‍കി. 

 

മികച്ച ഫോര്‍വേഡിനര്‍ഹത നേടിയ  സതേണ്‍ റെയില്‍വെയുടെ റിജോക്ക് ജൂനിയര്‍ സാംസണ്‍ മെമ്മോറിയല്‍ ട്രോഫിയും, ക്യാഷ് അവാര്‍ഡും ലഭിച്ചു. മികച്ച സ്റ്റോപ്പര്‍ ബാക്കായി തെരഞ്ഞെടുത്ത സതേണ്‍ റെയില്‍വെയുടെ ജി.ഹരിഹരന് മേനാച്ചേരി വര്‍ക്കി മെമ്മോറിയല്‍ ട്രോഫിയും, ക്യാഷ് അവാര്‍ഡും സമ്മാനിച്ചു. 

 

സ്‌കൂള്‍ ടീമുകളുടെ മത്സരത്തില്‍ തണ്ടേക്കാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് വാഴക്കുളം ഗവ:ഹയര്‍സെക്കന്‍ഡറി സ്‌കൂളിനെ പരാജയപ്പെടുത്തിയത്. തോട്ടത്തില്‍ കുമാരി മെമ്മോറിയല്‍ ട്രോഫിയും, ക്യാഷ് അവാര്‍ഡുമാണ് ഒന്നാം സ്ഥാനം നേടിയ തണ്ടേക്കാട് സ്‌കൂളിന് സമ്മാനിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ വാഴക്കുളം ഗവ:ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് കെ.എം. നാരായണപിള്ള മെമ്മോറിയല്‍ ട്രോഫിയും, ക്യാഷ് അവാര്‍ഡും നല്‍കി. സമാപന സമ്മേളനം സിനിമ താരം സലിംകുമാര്‍ ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്കുള്ള ട്രോഫികളും, ക്യാഷ് അവാര്‍ഡുകളും അന്‍വര്‍ സാദത്ത് എംഎല്‍എ സമ്മാനിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.