പൊങ്കാല സമര്‍പ്പണം

Monday 22 January 2018 2:00 am IST

മട്ടാഞ്ചേരി: ഭക്തിയുടെ നിറവില്‍ മുല്ലയ്ക്കല്‍ വനദുര്‍ഗ്ഗയ്ക്ക് നൂറുക്കണക്കിന് സ്ത്രീകള്‍ പൊങ്കാലയര്‍പ്പിച്ചു. കുവപ്പാടം മുല്ലക്കല്‍ വനദുര്‍ഗ്ഗാക്ഷേത്ര പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ചാണ് പൊങ്കാല നടന്നത്. രാവിലെ 8ന് പ്രധാന അടുപ്പില്‍ അഗ്നി പകര്‍ന്നു. പത്ത് മണിയോടെ പൊങ്കാല സമര്‍പ്പണവും നടന്നു. ക്ഷേത്രതന്ത്രി എ. അനന്തഭട്ട് മേല്‍ശാന്തി എസ്. വെങ്കടേശ്വര ഭട്ട്, കെ. രഞ്ജിത്ത് ഭട്ട്, എ. വെങ്കടേശ്വര ഭട്ട് ഭക്തജന സമിതി പ്രസിഡന്റ് ടി.വി. ഗോപാലകൃഷ്ണന്‍, സെക്രട്ടറി പ്രദീപ് കമ്മത്ത്, ട്രഷറര്‍ സോമശേഖര മല്ല എന്നിവര്‍ നേതൃത്വം നല്‍കി. ആഘോഷത്തോടനുബന്ധിച്ച് തുടര്‍ദിനങ്ങളില്‍ നൃത്തനൃത്തങ്ങള്‍ സോപാന സംഗീതം, ഭഗവതിപാട്ട്, സംഗീതക്കച്ചേരി, സമൂഹസഹസ്രനാമാര്‍ച്ചന എന്നിവ നടക്കും. 27ന് തൃതീയ പ്രതിഷ്ഠാ വാര്‍ഷിക ദിനത്തില്‍ വൈകിട്ട് ദേവിക്ക് പൂമുടല്‍ ചടങ്ങ് നടക്കും. 30ന് പുന:പ്രതിമാദിനത്തില്‍ അഭിഷേകം, ഹവനം, പ്രസാദ ഊട്ട്, കുങ്കുമാര്‍ച്ചന താലം എഴുന്നള്ളിപ്പ് ചടങ്ങുകളോടെ ആഘോഷം സമാപിക്കും. 

 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.