ഇന്ന് എബിവിപിയുടെ വിദ്യാഭ്യാസ ബന്ദ്

Monday 22 January 2018 2:30 am IST

കണ്ണൂര്‍: കാക്കയങ്ങാട് ഐടിഐയിലെ എബിവിപി പ്രവര്‍ത്തകനായ ശ്യാം പ്രസാദിനെ വെട്ടിക്കൊലപ്പെടുത്തിയതിലൂടെ പോപ്പുലര്‍ ഫ്രണ്ടിന്റെ തീവ്രവാദ മുഖം വീണ്ടും പുറത്ത് വന്നിരിക്കുകയാണെന്ന് എബിവിപി ദേശീയ സെക്രട്ടറി ഓ.നിധീഷ് പ്രസ്താവനയില്‍ പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുക, ശ്യാം പ്രസാദ് വധക്കേസ് അന്വേഷണം എന്‍ഐഎ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്ന് എബിവിപി സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്നും നിധീഷ് അറിയിച്ചു.

എബിവിപിയുടെ മൂന്നാമത്തെ പ്രവര്‍ത്തകനെയാണ് പോപ്പുലര്‍ ഫ്രണ്ടുകാര്‍ കൊലപ്പെടുത്തുന്നത്. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ആളുകളെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തുന്നതാണ് അവരുടെ പുതിയ രീതി. മുന്‍ സര്‍ക്കാരുകള്‍ വോട്ട് ബാങ്കിന് വേണ്ടി പോപ്പുലര്‍ ഫ്രണ്ടുകാര്‍ പ്രതികളായ കേസുകള്‍ വേണ്ട രീതിയില്‍ അന്വേഷണം നടത്താത്തതാണ് ഇത്തരത്തില്‍ വീണ്ടും കൊലപാതകങ്ങള്‍ നടത്താന്‍ അവര്‍ക്ക് കരുത്ത് പകരുന്നത്. അതിനാലാണ് ഈ കേസ് എന്‍ഐഎ ഏറ്റടുക്കണമെന്ന് അവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.