ജറുസലം: അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇസ്രയേലിലെത്തി. വിമാനത്താവളത്തില്‍ ഇസ്രയേല്‍ ടൂറിസം മന്ത്രി യരിവ് ലെവിന്‍ പെന്‍സിനെ സ്വീകരിച്ചു. സുപ്രധാനകൂടിക്കാഴ്ചകള് മാത്രമാണ് അദ്ദേഹം ഇത്തവണത്തെ സന്ദര്‍ശനത്തില്‍ നടത്തുകയെന്നാണ് വിവരം. മറ്റ് പരിപാടികള്‍ ഒഴിവാക്കിയിട്ടുണ്ട്.
ഇന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായും പ്രസിഡന്റ് റിയുവെന്‍ റിവ്ലിനുമായും പെന്‍സ് കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതു സംബന്ധിച്ച കാര്യങ്ങളും ജെറുസലം വിഷയവും ചര്‍ച്ചാവിഷയമാകുമെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: