ബസന്ത്പഞ്ചമി ആശംസ നേർന്ന് പ്രധാനമന്ത്രി

Monday 22 January 2018 10:44 am IST

ന്യൂദൽഹി: ബസന്ത്പഞ്ചമി ആശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ എല്ലാവർക്കും  സന്തോഷത്തിന്റെയും ഒത്തൊരുമയുടേയും ദിനങ്ങളായിരിക്കട്ടെയെന്ന് എന്ന് അദേഹം ആശംസിച്ചു. 

ആഘോഷവേളയിൽ ദേവി സരസ്വതിയുടെ അനുഗ്രഹവും എല്ലാവരിലും ചൊരിയട്ടെയെന്നും അദ്ദേഹം പറഞ്ഞു. വസന്തകാലത്തിന്റെ ആരംഭ ഘട്ടത്തിൽ ദേവി സരസ്വതിയെ ആരാധിക്കുന്ന ഉത്സവമാണ് ബസന്ത്പഞ്ചമി. ബസന്ത്പഞ്ചമി ദിനത്തിൽ സരസ്വതി ദേവിയെ ആരാധിക്കുന്നതും ദേവിക്കായി പൂജ ചെയ്യുന്നതും വിദ്യാഭ്യാസത്തിനും കലയ്ക്കും ഏറെ ഗുണകരമാകുമെന്നാണ് വിശ്വാസം.

ബസന്ത്പഞ്ചമി ദിനത്തിൽ മഞ്ഞനിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് ദേവിയെ ആരാധിക്കുന്നത്. പഞ്ചാബിൽ അന്നേ ദിവസം പട്ടം പറത്തിയും ബംഗാളിൽ സംഗീത നൃത്തരൂപങ്ങൾ അവതരിപ്പിച്ചുമാണ് ആഘോഷങ്ങൾ കൊണ്ടാടുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.