തിരുവനന്തപുരം : സംസ്ഥാനത്തെ ദുരന്ത നിവാരണ സംവിധാനം കാര്യക്ഷമമാക്കണമെന്ന് ഗവർണർ ജസ്റ്റിസ് പി സദാശിവം. നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് നയപ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം. വികസന കാഴ്ചപ്പാടിൽ പരിസ്ഥിതിയെ കൂടി പരിഗണിക്കണം എന്നാണ് ഓഖി നൽകുന്ന മുന്നറിയിപ്പ്. കാലാവസ്ഥാ വ്യതിയാനവും പരിസര മലിനീകരണവും മറികടക്കണം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടക്കം നൂതന സാങ്കേതിക മേഖലയിൽ നിക്ഷേപങ്ങൾ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
ഇരുപത് മാസം പൂര്‍ത്തിയാക്കിയ സര്‍ക്കാര്‍ ഇനിയും ഏറെ മുന്നേറാനുണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ലെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. പ്രതിഷേധത്തോടയാണ് സഭയുടെ ബജറ്റ് സമ്മേളനത്തിന് തുടക്കമായത്. വിലക്കയറ്റത്തിനും ഭരണ സ്തംഭനത്തിനുമെതിരെയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം.
അന്തരിച്ച ചെങ്ങന്നൂര്‍ എം.എല്‍.എ കെ.കെ രാമചന്ദ്രന് നായര്‍, മുന്‍ മന്ത്രി ഇ ചന്ദ്രശേഖരന് നായര്‍ എന്നിവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടായിരുന്നു സഭ ആരംഭിച്ചത്.
നയപ്രഖ്യാപനം കൂടുതല്‍:
*സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അക്രമം സാങ്കേതികതയുടെ സഹായത്തോടെ തടയും
*തീരദേശ സംരക്ഷണത്തിനും ദുരന്തനിവാരണത്തിനും രണ്ടു പ്രത്യേക വിഭാഗങ്ങളെ ഏര്‍പ്പെടുത്തും
*ഫൊറന്‍സിക് വിഭാഗം ഏറ്റവും പുതിയ സാങ്കേതികതയുടെ സഹായത്തോടെ കൂടുതല്‍ ശക്തമാക്കും
* തൊഴിലുകള്‍ പലതും പരമ്പരാഗത രീതികളില്‍ നിന്ന് പുതിയതിലേക്കു മാറുന്നു; ഒട്ടേറെ തൊഴിലുകള്‍ ഇല്ലാതാകും, പക്ഷേ പുതിയ അവസരങ്ങള്‍ തുറക്കും. ഈ സാഹചര്യത്തില്‍ സാങ്കേതികത അടിസ്ഥാനമാക്കിയുള്ള തൊഴിലവസരങ്ങള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം
*ഓട്ടമേഷന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്സ് തുടങ്ങിയവയ്ക്കു പ്രത്യേക പരിഗണന
*കേരള മോഡല്‍ വികസനം അന്താരാഷ്ട്ര ശ്രദ്ധ നേടി
*സ്ത്രീ ശാക്തീകരണത്തിന് പ്രത്യേക പദ്ധതികള്‍
*അണ് എയ്ഡഡ് സ്കൂളുകളില്‍ മിനിമം വേതനം ഉറപ്പാക്കും, ഇതിനായി നിയമനിര്‍മാണം നടത്തും
*അടിസ്ഥാനസൗകര്യ വികസനത്തിന് നാല് പദ്ധതികള്‍ നടപ്പാക്കും
*പൊലീസില്‍ വനിതകളുടെ സാന്നിദ്ധ്യം 25 ശതമാനമാക്കും
* ഓഖി ദുരന്തത്തില്‍ പെട്ട് കാണാതായവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്കി
*ഓഖി ദുരന്തം സര്‍ക്കാര്‍ മികച്ച രീതിയില്‍ നേരിട്ടു, ദുരന്തനിവാരണം കാര്യക്ഷമമാക്കണം
*കേരള മോഡല്‍ വികസനം അന്താരാഷ്ട്ര ശ്രദ്ധ നേടി
*100 ശതമാനവും വെളിയിട വിസര്ജ്ജ മുക്ത സംസ്ഥാനമായി കേരളം മാറി
*100% വൈദ്യുതീകരണം നടപ്പാക്കി
*മാനവശേഷിയില്‍ രാജ്യത്ത് കേരളം ഒന്നാമത്
*ക്രമസമാധാന നില മികച്ച നിലയില്‍
*ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം അഴിമതിരഹിത സംസ്ഥാനമാണ്
*അന്യസംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ സുരക്ഷിതര്‍
*കാലാവസ്ഥാ വ്യതിയാനവും പരിസര മലിനീകരണവും മറികടക്കണം
*വികസന കാഴ്ചപ്പാടില്‍ പരിസ്ഥിതിയേയും പരിഗണിക്കണം
പ്രതികരിക്കാൻ ഇവിടെ എഴുതുക: