സ്പാനിഷ് ലാലിഗയില്‍ ബാഴ്‌സയ്ക്കും റയലിനും ജയം

Monday 22 January 2018 10:59 am IST

സ്പാനിഷ് ലാലിഗയില്‍ ബാഴ്‌സലോണയ്ക്കും റയല്‍ മാഡ്രിഡിനും തകര്‍പ്പന്‍ ജയം. ഡിപാര്‍ട്ടിവോ ലാ കൊരുണയെ ഏകപക്ഷീയമായ ഏഴ് ഗോളിനാണ് റയല്‍ തകര്‍ത്തത്.

റയലിനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഗരത് ബെയ്ല്‍, നാച്ചോ എന്നിവര്‍ ഇരട്ട ഗോള്‍ നേടി. റയല്‍ ബെറ്റിസിനെ അഞ്ച് ഗോളിനാണ് ബാഴ്‌സലോണ തോല്‍പ്പിച്ചത്.

കറ്റാലന്മാര്‍ക്കായി ലയണല്‍ മെസി. ലൂയി സുവാരസ് എന്നിവര്‍ ഇരട്ട ഗോള്‍ നേടിയപ്പോള്‍ ഇവാന്‍ റാക്കിട്ടിച്ചിന്റെ വകയായിരുന്നു അഞ്ചാം ഗോള്‍. ലീഗില്‍ 20 മത്സരങ്ങളില്‍ നിന്ന് 54 പോയിന്റുമായി ബാഴ്‌സലോണയാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.