ട്വന്റി-20യിലും പാക്കിസ്ഥാന് തോല്‍വി

Monday 22 January 2018 2:51 pm IST

വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡ് പരമ്പരയില്‍ തുടര്‍ തോല്‍വികള്‍ വിട്ടൊഴിയാതെ പാക്കിസ്ഥാന്‍. ഏകദിന പരമ്പര 5-0ന് തോറ്റതിന് പിന്നാലെ നടന്ന ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തിലും പാക്കിസ്ഥാന്‍ തോറ്റു. ഏഴ് വിക്കറ്റിന്റെ അനായാസ ജയമാണ് മത്സരത്തില്‍ കിവീസ് സ്വന്തമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 19.4 ഓവറില്‍ 105 റണ്‍സിന് ഓള്‍ഔട്ടായി. 15.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കിവീസ് വിജയലക്ഷ്യം മറികടന്നു. 49 റണ്‍സോടെ പുറത്താകാതെ നിന്ന കോളിന്‍ മണ്‍റോയാണ് കിവീസ് ജയം അനായാസമാക്കിയത്. റോസ് ടെയ്ലര്‍ 22 റണ്‍സുമായി മണ്‍റോയ്ക്ക് കൂട്ടായി നിന്നു. മണ്‍റോയാണ് മാന്‍ ഓഫ് ദ മാച്ച്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് വേണ്ടി ബാബര്‍ അസം (41) മാത്രമാണ് പൊരുതിയത്. കിവീസിന് വേണ്ടി സെത്ത് റാന്‍സും ടിം സൗത്തിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.