ദുബായ്: ഫുജൈറയില്‍ വീടിന് തീപിടിച്ച് ഏഴ് കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു. ഫുജൈറ റോള്‍ ദാനയില്‍ വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികളാണ് മരിച്ചത്. അഞ്ച് വയസിനും 13 വയസിനും ഇടയില്‍ പ്രായമുള്ള നാല് ആണ്‍കുട്ടികളും മൂന്നു പെണ്‍കുട്ടികളുമാണ് മരിച്ചത്.
കുട്ടികളുടെ മാതാവ് തീപിടിത്തം കണ്ട് പോലീസിനെ വിവരമറിയിക്കുയായിരുന്നു. പോലീസ് സ്ഥലത്തെത്തിയെങ്കിലും കുട്ടികളുടെ ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. തീപിടത്തം അറിയിക്കാന്‍ വൈകിയതാണ് കാരണം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്നും അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: