ദൃശ്യങ്ങള്‍ ദിലീപിന് നല്‍കാനാവില്ലെന്ന് പ്രോസിക്യൂഷന്‍

Monday 22 January 2018 3:24 pm IST

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ നടന്‍ ദിലീപിന് നല്‍കാനാവില്ലെന്ന് പ്രോസിക്യൂഷന്‍. ഇരയുടെ സ്വകാര്യതയെ ബാധിക്കുന്നതിനാല്‍ പെന്‍‌ഡ്രൈവിലെ ദൃശ്യങ്ങള്‍ നല്‍കാനാവില്ല. കേസ് 25ന് വീണ്ടും പരിഗണിക്കും. 

ഇരയെ  അപമാനിക്കാനാണ് പ്രതിഭാഗം നീക്കം. കേസ് ദുര്‍ബലമാക്കാനുള്ള പ്രതിഭാഗം നീക്കമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ദൃശ്യങ്ങളില്‍ വന്‍ ക്രമക്കേടുകള്‍ നടന്നതായി ആരോപിച്ച് ദിലീപാണ് ഹര്‍ജി ന;ല്‍കിയത്.  ദൃശ്യങ്ങളും പ്രോസിക്യൂഷന്‍ പറയുന്നതും തമ്മില്‍ വൈരുദ്ധ്യങ്ങളുണ്ട്. പ്രതി സുനില്‍ കുമാറുമായി പൊലീസ് ഒത്തുകളിക്കുകയാണ്. പൊലീസിന് ഇഷ്ടമുള്ള ദൃശ്യങ്ങളും ശബ്ദങ്ങളും മാത്രം ഉള്‍പ്പെടുത്തിയാണ് കോടതിയില്‍ സമര്‍പ്പിച്ചത്.

ദൃശ്യങ്ങളില്‍ മറ്റൊരു സ്ത്രീയുടെ ശബ്ദമുണ്ട് അതില്‍ എഡിറ്റിങ് നടന്നിട്ടുണ്ടെന്ന് വ്യക്തമാണെന്നും ദിലീപ് ഹര്‍ജിയില്‍ പറയുന്നു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.